Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രശേഖരനു പിറകെ ശുക്കൂര്‍ വധവും

കണ്ണൂര്‍: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ വധത്തിലും തളിപ്പറമ്പ് ലീഗ് പ്രവര്‍ത്തകന്‍ ശുക്കൂറിന്റെ വധത്തിലും നേതൃത്വത്തിന് പങ്കുണ്ടെന്ന കണ്ടെത്തല്‍ സിപിഎമ്മിനുള്ളില്‍ ആഭ്യന്തരസംഘര്‍ഷത്തിന് വഴിയൊരുക്കുന്നു.


ചന്ദ്രശേഖരന്‍ വധക്കേസില്‍ നിന്നും മുഖം രക്ഷിക്കാന്‍ സിപിഎം നേതൃത്വം കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കെയാണ് ഫസല്‍, ശുക്കൂര്‍ വധങ്ങള്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തികൊണ്ടിരിക്കുന്നത്.

പാര്‍ട്ടി കോടതിയുടെ ശിക്ഷാവിധിയനുസരിച്ചാണ് ശുക്കൂറിനെ കൊലപ്പെടുത്തിയതെന്ന ആരോപണം നേരത്തെ ശക്തമായിരുന്നു. ശുക്കൂര്‍ വധത്തില്‍ അരിയില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വേണു ഉള്‍പ്പെടെ ആറു സിപിഎം പ്രവര്‍ത്തകരെയാണ് അന്വേഷണസംഘം ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനെയും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനെയുമാണ് ഫസല്‍ വധത്തില്‍ സിബിഐ ഏഴും എട്ടും പ്രതികളാക്കിയിട്ടുണ്ട്.

മുന്‍പ് സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പിന്നീട് എന്‍ഡിഎഫില്‍ ചേര്‍ന്നു. ഇതാണ് രാഷ്ട്രീയ വൈരാഗ്യത്തിനു കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ആര്‍എസ്എസ് നടത്തിയ കൊലപാതകമാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ സിബിഐ നടത്തിയ അന്വേഷണത്തിലാണ് സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമായത്.

സിബിഐ പ്രതിചേര്‍ത്ത സിപിഎം പ്രവര്‍ത്തകരെ ഒരു വിധത്തിലും വിട്ടുകൊടുക്കില്ലെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രഖ്യാപിച്ചത്. ഇന്നു കേരളത്തില്‍ മാധ്യമവിചാരണയാണ് നടക്കുന്നതെന്നും യുഡിഎഫ് അജണ്ട നടപ്പാക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാണെന്നും സിപിഎം നേതൃത്വം കുറ്റപ്പെടുത്തുന്നു.

നാടൊട്ടുക്കം സിപിഎം നേതൃത്വം സംഘടനാ വിശദീകരണങ്ങളും ചെറുത്തുനില്‍പ്പുകളും നടത്തിവരികയാണെങ്കിലും പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായ ആശയസംഘര്‍ഷങ്ങളാണ് പുകഞ്ഞുകൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+