ദുഖം വിഎസുമായി പങ്കുവച്ചു: രമ

വി.എസ് ജനമനസ്‌സുകളില്‍ ഇടംതേടിയ നേതാവാണ്. ടി.പി വധക്കേസില്‍ ഉള്‍പ്പെട്ട ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരാന്‍ സഹായം നല്‍കാമെന്ന് വി.എസ് ഉറപ്പുനല്‍കിയതായും രമ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയുണ്ട്. വി.എസിന്റെ വരവോടെ തങ്ങളുടെ കുടുംബത്തിനും പ്രദേശവാസികള്‍ക്കും ആശ്വാസമായെന്നും രമ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വി.എസ്. അച്യുതാനന്ദന്റെ ഒഞ്ചിയം സന്ദര്‍ശനത്തെ കുറിച്ച് പ്രതികരിക്കാന്‍ എസ്. രാമചന്ദ്രന്‍പിള്ളയും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തയ്യാറായില്ല. എന്നാല്‍ ടി.പിയുടെ വീട്ടില്‍ വി.എസ്. പോയതില്‍ തെറ്റില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ വി.എസിന്റെ നടപടി സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗം കൂടിയാണ്.
വിവാദ പ്രസംഗം നടത്തി കൊലക്കേസില്‍ പ്രതിയായ എം.എം.മണി എവിടെയുണ്ടെന്ന് പറയുന്ന പിണറായി, കുഞ്ഞനന്തന്‍ എവിടെയുണ്ടെന്ന് കൂടി പറയാന്‍ തയാറാകണം. മാധ്യമ റിപ്പോര്‍ട്ടുകളെ സിപിഎം ഭയക്കുന്നത് എന്തോ ഒളിക്കാനുള്ളതു കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications