എംഎം മണിയെ മാറ്റി

പാര്‍ട്ടി എതിരാളികളെ വെട്ടിനിരത്തിയിട്ടുണ്ടെന്ന മണിയുടെ പരസ്യ പ്രസ്താവന ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ സമയം ഒരു പ്രസംഗത്തിന്റെ പേരില്‍ മണിയെ കുടുക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നീക്കത്തെ ചെറുക്കാനും തീരുമാനിച്ചിട്ടുണ്ട്.
വലതുപക്ഷ മാധ്യമങ്ങളും യുഡിഎഫും പ്രചരിപ്പിക്കുന്നതുപോലെ ഇടുക്കി ജില്ലയില്‍ നടന്ന കൊലപാതകങ്ങളില്‍ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല. പ്രസംഗത്തിലെ ചില പരാമര്‍ശിക്കാന്‍ പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ ശത്രുക്കള്‍ നിരന്തരം ഉപയോഗിക്കുന്ന പശ്ചാത്തലത്തില്‍ നടപടിയെടുക്കാന്‍ പോളിറ്റ്ബ്യൂറോ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഒളി ക്യാമറ വിവാദത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയുടെ തിരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടിതല അന്വേഷണ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ചാണ് നടപടി. പാര്‍ട്ടി ഓഫീസില്‍ ഒളിക്യാമറ സ്ഥാപിച്ചവര്‍ക്കെതിരേയും നടപടിയെടുക്കും.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്നു പേരോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ട്. ഇവര്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ ചോര്‍ത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണിത്. പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വികെ ശശിധരന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷ് എന്നിവര്‍ക്കെതിരേയാണ് നടപടിയെടുക്കാന്‍ ഒരുങ്ങുന്നത്.












Click it and Unblock the Notifications