മണിയ്‌ക്കെതിരെ മൊഴി: മോഹന്‍ദാസിന് ഭീഷണി
തൊടുപുഴ: സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിക്കെതിരേ പോലീസില്‍ മൊഴി കൊടുത്ത പിഎന്‍ മോഹന്‍ദാസിന്റെ ജീവന് സംരക്ഷണം നല്‍കണമെന്ന് ആവശ്യം. മണി തന്നെയാണ് ഇക്കാര്യം പൊലീസിനോട് ആവശ്യപ്പെട്ടത്. ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിഗണിച്ചാണ് താന്‍ ഇത്തരമൊരു അഭ്യര്‍ഥന നടത്തുന്നതെന്ന് മണി ജില്ലാ പൊലീസ് മേധാവിയ്ക്കയച്ച ഫാക്‌സ് സന്ദേശത്തില്‍ പറയുന്നു.
അഞ്ചേരി ബേബി വധക്കേസിലാണ് മോഹന്‍ദാസ് മണിയ്‌ക്കെതിരെ മൊഴി നല്‍കിയത്. മോഹന്‍ദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മണിയേയും പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം ഒജി മദനന്‍, സിപിഎം സംസ്ഥാനസമിതിയംഗം ജയചന്ദ്രന്‍, നിലവിലെ ജില്ലാ കമ്മിറ്റിയംഗം എകെ ദാമോദരന്‍ എന്നിവരേയും പ്രതി ചേര്‍ത്ത് രാജാക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിരുന്നു.
പാര്‍ട്ടിയ്‌ക്കെതിരെ മൊഴി നല്‍കിയ മോഹന്‍ദാസിനുള്ള താക്കീതാണ് മണിയുടെ വാക്കുകളെന്നും വിലയിരുത്തപ്പെടുന്നു. സിപിഎമ്മിനെതിരെ മൊഴി നല്‍കാനിരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് മണിയുടെ വാക്കുകളെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്.
1982 നവംബര്‍ 13നാണ് യൂത്ത് കോണ്‍ഗ്രസ് സേനാപതി മണ്ഡലം പ്രസിഡന്റായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പുതിയ എഫ്‌ഐആര്‍ തയ്യാറാക്കി അന്വേഷണം തുടങ്ങുകയായിരുന്നു. ബേബി കൊല്ലപ്പെടുന്ന സമയത്ത് സി.പി.എം. രാജാക്കാട് ഏരിയാ സെക്രട്ടറിയായിരുന്നു കെ.കെ.ജയചന്ദ്രന്‍ എംഎല്‍എ. മദനന്‍ അന്ന് രാജാക്കാട് ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു. മോഹന്‍ദാസ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണിയേയും മറ്റു മൂന്ന് പേരേയും പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.
1982 നടന്ന സംഭവത്തില്‍ 13 പേരുടെ പട്ടികയാണ് സിപിഎം തയ്യാറാക്കിയിരുന്നത്. അതില്‍ മൂന്ന് പേരെ കൊന്നുവെന്നാണ് മണി വെളിപ്പെടുത്തിയത്. കൊലപാതകത്തെ പറ്റി അക്കാലത്ത് ജില്ലാ, ഏരിയ കമ്മറ്റികളിലുണ്ടായിരുന്ന പല നേതാക്കള്‍ക്കും വിവരമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ അനുമാനം.












Click it and Unblock the Notifications