Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞനന്തന്‍ സിപിഎമ്മിന് തലവേദനയാകുന്നു

TP Chandrasekharan
ടിപി ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പാനൂര്‍ ഏരിയ കമ്മിറ്റി അംഗം കുഞ്ഞനന്തന്‍ സിപിഎമ്മിനു തലവേദനയാകുന്നു. പോലിസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ക്കൊന്നും ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ചുവ്യക്തമാക്കുന്ന സിപിഎം നേതൃത്വത്തിന് കുഞ്ഞനന്തന്റെ തിരോധാനത്തെ ഒരു വിധത്തിലും ന്യായീകരിക്കാന്‍ കഴിയുന്നില്ല. കൊലപാതകത്തില്‍ പങ്കില്ലെങ്കില്‍ എന്തിന് ഒളിവില്‍ പോകണം ? ഈ ചോദ്യം സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ഉന്നയിച്ചു തുടങ്ങിയതോടെയാണ് നേതൃത്വം വെട്ടിലായിരിക്കുന്നത്.

ടിപി വധത്തില്‍ നടന്ന ഗൂഡാലോചനയില്‍ പ്രധാന പങ്കുവഹിച്ചയാളാണ് കുഞ്ഞനന്തന്‍ എന്ന് അന്വേഷണസംഘം കരുതുന്നു. കൊലയാളി സംഘത്തിലെ അംഗമായ സിജിത്തിന്റെ കൈക്ക് പരിക്കേറ്റിരുന്നു. ഇയാളെ കൂത്തുപറമ്പ് സഹകരണ ആശുപത്രിയില്‍ എത്തിച്ചത് ഏരിയാ നേതാക്കളാണെന്ന് അന്വേഷണസംഘം കരുതുന്നുണ്ട്. പിടിയിലായ സിജിത്ത് ഇതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടുമുണ്ട്.

സിജിത് പോലിസ് പിടിയിലായതോടെയാണ് കുഞ്ഞനന്തന്‍ ഒളിവില്‍ പോയത്. കേരളത്തില്‍ നിന്നു മുങ്ങിയ കുഞ്ഞനന്തന്‍ ബാംഗ്ലൂരിലാണ് ഒളിവില്‍ കഴിഞ്ഞതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പോലിസ് കര്‍ണാടകം കേന്ദ്രീകരിച്ച് അന്വേ,ണം ആരംഭിച്ചപ്പോഴാണ് ഇരിട്ടി വഴി വീണ്ടും കുഞ്ഞനന്തന്‍ കേരളത്തിലെത്തിയത്. പയ്യന്നൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയാണ് കുഞ്ഞനന്തനെന്നാണ് പോലിസിന്റെ നിഗമനം. അന്വേഷണസംഘത്തിന്റെ നിരീക്ഷണ വലയ്ക്കുള്ളില്‍ ആയതിനാല്‍ ഏത് സമയവും ഇയാളെ അറസ്റ്റിലാവാനുള്ള സാധ്യതയുണ്ട്.

ഏരിയ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ പോലിസ് അറസ്റ്റ് ചെയ്താല്‍ അതിനെ പ്രതിരോധിക്കാന്‍ സിപിഎം നേതൃത്വം ഏറെ കഷ്ടപ്പെടേണ്ടതായി വരും. കുഞ്ഞനന്തന് ബാംഗ്ലൂരില്‍ ഒളിവില്‍ കഴിയാന്‍ സൗകര്യമേര്‍പ്പെടുത്തിയ പാനൂരിലെ സിപിഎം പ്രവര്‍ത്തകന്‍ പികെ കുമാരനെ ഇതിനോടകം അറസ്റ്റ് ചെയ്തു കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+