Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് രജീഷ്

TK Rajeesh
വടകര: ചോദ്യംചെയ്യലിനിടെ പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ ടി.കെ രജീഷ് കോടതിയില്‍ പറഞ്ഞു. ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ ലഭിക്കണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിക്കവെയാണ് വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ രജീഷ് ഇക്കാര്യം പറഞ്ഞത്.

മര്‍ദ്ദനമേറ്റതിനാല്‍ നില്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണെന്നും തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കണമെന്നും രജീഷ് ആവശ്യപ്പെട്ടു.

രജീഷിനെ കോഴിക്കോട് ജില്ലാ ആശുപത്രിയില്‍ പരിശോധിയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ടിപി വധക്കേസിലെ പ്രതികള്‍ക്ക് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദിയ്ക്കുന്നുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനെ ശരിവെയ്ക്കുന്ന തരത്തിലാണ് രജീഷിന്റെ വെളിപ്പെടുത്തല്‍.

ചന്ദ്രശേഖരനെ വധിച്ച ഏഴംഗ സംഘത്തിലെ അംഗമായിരുന്ന രജീഷിനെ മുംബൈയില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൊങ്കണ്‍ മേഖലയിലെ രത്‌നഗിരിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു രജീഷ്. കോഴിക്കോട് ജില്ലാ ജെയിലില്‍ തിങ്കളാഴ്ച നടന്ന തിരിച്ചറിയല്‍ പരേഡില്‍ ടി.പി വധക്കേസിലെ ദൃക്‌സാക്ഷികള്‍ രജീഷിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

അതിനിടെ ചന്ദ്രശേഖരന്‍ വധക്കേസില്‍ ഏഴംഗ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍കൂടി പൊലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്. പാനൂര്‍ ചെണ്ടയാട് കല്ലുവളപ്പില്‍ എം.സി. അനൂപിനെയാണു പ്രത്യേക അന്വേഷണസംഘം ബംഗ്ലൂരുവില്‍നിന്നു പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായ ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ എണ്ണം മൂന്നായി. മേയ് 23നു കര്‍ണാടകത്തില്‍നിന്നു സിജിത്തിനെയും കഴിഞ്ഞ എട്ടിനു ടി.കെ. രജീഷിനെയും പിടികൂടിയിരുന്നു. കൊടി സുനി, കിര്‍മാണി മനോജ്, ഷാഫി, ഷിനോജ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. 2009ല്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കുന്നോത്തുപറമ്പില്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു പിടിയിലായ അനൂപ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+