Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് അപകടം; 32 തീര്‍ത്ഥാടകര്‍ മരിച്ചു

Maharashtra
മുംബൈ: മഹാരാഷ്ട്രയിലെ ഒസ്മനാബാദ് പട്ടണത്തിനടുത്തുണ്ടായ ബസപകടത്തില്‍ 32 തീര്‍ത്ഥാടകര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഒസ്മനാബാദ്, സോലാപ്പൂര്‍, ലത്തൂര്‍ തുടങ്ങിയവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.

ഹൈദരാബാദ്-പുണെ ദേശീയപാതയില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് അപകടമുണ്ടായത്. കാവേശ്വരി ട്രാവല്‍സിന്റെ ബസായിരുന്നു അപകടത്തില്‍ പെട്ടത്. പുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന് ബസ് താഴേയ്ക്ക് മറിയുകയായിരുന്നു.

ഹൈദരാബാദില്‍ നിന്ന് അഹമ്മദ് നഗറിലെ തീര്‍ത്ഥാടകകേന്ദ്രമായ ഷിര്‍ദിയിലേയ്ക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പെട്ടവരില്‍ 13 പേര്‍ സ്ത്രീകളാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+