കേരള പോലീസ് ഇന്ത്യയിലെ നമ്പര്‍ വണ്‍: തിരുവഞ്ചൂര്‍

കേസ് അന്വേഷിക്കുന്ന സംഘത്തിന് പ്രത്യേക പാരിതോഷികം നല്‍കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. ടിപി വധത്തില്‍ ഏതെങ്കിലും ഉന്നതന് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ചോദ്യം ചെയ്യും. കേസില്‍ സര്‍ക്കാര്‍ ഒരു തരത്തിലും ഇടപെടുകയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അടൂരില്‍ കെ.എ.പി മൂന്നാം ബറ്റാലിയനില്‍ നിന്ന് പരിശീലനം കഴിഞ്ഞിറങ്ങുന്ന ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന പ്രതികളായ കൊടി സുനി, കിര്‍മാനി മനോജ്, മുഹമ്മദ് ഷാഫി എന്നിവരും പൊലീസിന്റെ പിടിയിലായിരുന്നു. ഇരിട്ടി മുഴിക്കലില്‍ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ആറ് പേരും ഇതോടെ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
ടിപിയെ വധിയ്ക്കാനുള്ള ഗൂഢാലോചനയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും പങ്കുണ്ടെന്ന് കൊടി സുനി മൊഴി നല്‍കിയിട്ടുണ്ട്. സിപിഎമ്മിന്റെ തലശ്ശേരി ഏരിയാകമ്മിറ്റി ഓഫീസില്‍ വച്ചാണ് ഇതിനായുള്ള ചര്‍ച്ച നടന്നത്. പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പികെ കുഞ്ഞനന്തനാണ് തന്നെ അവിടെ എത്തിച്ചതെന്നും കൊടി സുനി പൊലീസിനോട് പറഞ്ഞു.












Click it and Unblock the Notifications