വിഎസ് പണത്തിന്റെ കണക്കു നല്‍കിയില്ല: പിണറായി

പാമോയില്‍, ഇടമലയാര്‍ അഴിമതിക്കേസുകള്‍ നടത്തുന്നതിന് പാര്‍ട്ടി അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നു. കേസ് നടത്തിപ്പിനായി പാര്‍ട്ടിയോട് പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കുകയും ചെയ്തു. ആദ്യം 2.5 ലക്ഷം രൂപയും പിന്നീട് പത്തു ലക്ഷം രൂപയുമാണ് കേസ് നടത്തിപ്പിനായി നല്‍കിയത്. എന്നാല്‍ മേല്‍ കോടതിയില്‍ കേസ് നടത്തിപ്പിനായി ഇതിലും കൂടുതല്‍ തുക ചെലവായിട്ടുണ്ട്. ഇതിനുള്ള പണം എവിടെ നിന്ന് കിട്ടി എന്ന കാര്യം വിഎസ് വ്യക്തമാക്കിയിട്ടില്ല.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലാവലിന്‍ കേസില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് അട്ടിമറിക്കാന്‍ വിഎസ് ശ്രമിച്ചു. രണ്ട് മന്ത്രിമാര്‍ രാജി ഭീഷണി മുഴക്കിയപ്പോള്‍ മാത്രമാണ് തന്നെ പ്രോസിക്യൂട്ട് ചെയ്യണമെന്ന നിലപാടില്‍നിന്ന് പിന്തിരിയാന്‍ വിഎസ് തയ്യാറായത്. ലോട്ടറി വിഷയത്തിലും അച്യുതാനന്ദന്‍ ഉപജാപക സംഘത്തിന്റെ ഉപദേശപ്രകാരമാണ് പ്രവര്‍ത്തിച്ചത്. പാര്‍ട്ടി അനുമതിയില്ലാതെയാണ് അന്നു മുഖ്യമന്ത്രി ആയിരുന്ന വിഎസ് കേസ് സിബിഐക്കു വിടാന്‍ തീരുമാനിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി.












Click it and Unblock the Notifications