കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ പെണ്‍കുട്ടികള്‍ക്ക് വസ്ത്രനിയന്ത്രണം

  • By Ajith Babu
Google Oneindia Malayalam News

Manipuri girls told not to wear short skirts in schools, colleges ‎
ഇംഫാല്‍: മണിപ്പൂരില്‍ സ്‌കൂള്‍, കോളെജ് വിദ്യാര്‍ഥിനികള്‍ മുട്ടിന്റെ മുകള്‍ ഭാഗം മാത്രം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതിനു വിലക്ക്്. എഎംഎസ്‌യു, ഡിഎസ്എഎം, എംഎസ്എഫ് തുടങ്ങിയ ആറ് വിദ്യാര്‍ഥി സംഘടനകളാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

കാല്‍പ്പാദം വരെ എത്തുന്ന പരമ്പരാഗത രീതിയിലുള്ള മണിപ്പൂരി വസ്ത്രം ധരിക്കാനാണ് ഇവര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഒരു കാരണവശാലും മുട്ടിന് മുകളില്‍ എത്തുന്ന യൂണിഫോമുകള്‍ അനുവദിയ്ക്കില്ല. വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെയും സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

വിദ്യാലയങ്ങളുടെ സമീപം ലഹരിപദാര്‍ഥങ്ങള്‍ വില്‍ക്കുന്നതു നിരോധിക്കുമെന്നും അറിയിച്ച് കൊണ്ടാണ് സംഘടനകള്‍ പ്രസ്താവനയിറക്കിരിക്കുന്നത്.

സംസ്ഥാനത്തെ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ തയാറാവത്തവര്‍ മരണശിക്ഷ നേരിടേണ്ടി വരുമെന്ന് 2001ല്‍ കെവൈകെഎല്‍ എന്ന സംഘടന മുന്നറിയിപ്പ് നല്‍കിയിരിരുന്നു.

English summary
Six student bodies in Manipur today decided to issue a dictat that sought to prohibit school and college students from wearing 'indecent' dresses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X