വിഎസിനെതിരേ ദക്ഷിണാമൂര്‍ത്തി

ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് അഭിപ്രായം പറയാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.മാധ്യമങ്ങളെ കുറ്റപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. ജനങ്ങളെ അറിയിക്കുന്ന ചുമതലയാണ് അവര്‍ ചെയ്യുന്നത്. എന്നാല്‍ ചില വിഷയങ്ങളില്‍ മുഖ്യധാര മാധ്യമങ്ങള്‍ വ്യക്തമായ അജണ്ട വെച്ചാണ് പ്രവര്‍ത്തിക്കുന്നത്.
മോഹനന്‍ മാഷ് ഒരു ദിവസം പോലും ഒളിവില്‍ പോയിട്ടില്ല. പൊതുപരിപാടികളിലും പാര്‍ട്ടി യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ട്. എവിടെയും ഒളിച്ചല്ല പങ്കെടുത്തത്. അത്തരം ഒരു നേതാവിനെ വഴിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്തതിന് തൃപ്തികരമായി ഒരു ഉത്തരം പറയാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കു സാധിക്കുന്നില്ല.
മൊഴിയെന്ന രീതിയില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത് കള്ളവാര്‍ത്തകളാണ്. സിപിഎമ്മിനെ ക്രൂരന്മാരും മനുഷ്യത്വമില്ലാത്തവരുടെയും പാര്‍ട്ടിയായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി പറയുന്നതാണോ ശരിയെന്ന് ഉടന്‍ അറിയാമെന്ന് വിഎസ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. വധത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്നും അന്നം തിന്നുന്ന എല്ലാവര്‍ക്കും ഇത് അറിയാമെന്നുമുള്ള പിണറായിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായിരുന്നു ഇത്.












Click it and Unblock the Notifications