Get Updates
Get notified of breaking news, exclusive insights, and must-see stories!

പച്ച ബ്ലൗസണിഞ്ഞ് സിപിഎം നേതാവ്

ചാരുംമൂട്: വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പങ്കെടുത്ത ചടങ്ങില്‍ പച്ച ബ്ലൗസും പച്ച ബോര്‍ഡര്‍ സാരിയും ധരിച്ചെത്തിയ സിപിഎം നേതാവ് കാണികള്‍ക്ക് കൗതുകമായി. നൂറനാട് സിബിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കെട്ടിടവും കപ്യൂട്ടര്‍ ലാബും ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനാണ് സിപിഎം ജില്ലാ പഞ്ചായത്ത് അംഗം കെ ആനന്ദവല്ലിയമ്മ പച്ച ബ്ലൗസണിഞ്ഞ് വന്നത്.

മന്ത്രിയുടെ വിദ്യാഭ്യാസ നയത്തിലും പച്ച ബ്ലൗസ് വിവാദത്തിലും പ്രതിഷേധിച്ച് സിപിഎം ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. ഇതിനിടെയാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് കൂടിയായ ആനന്ദവല്ലിയമ്മ പച്ച ബ്ലൗസണിഞ്ഞ് എത്തിയത്.

തന്റെ മാതൃവിദ്യാലയത്തിലെ പരിപാടിയായതിനാല്‍ പാര്‍ട്ടി ഏരിയ കമ്മറ്റിയുടെ അനുവാദത്തോടെ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് ആനന്ദവല്ലിയമ്മ അറിയിച്ചു. ചടങ്ങിനെത്തിയ മന്ത്രിയ്ക്ക് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. എഐഎസ്എഫുകാര്‍ മന്ത്രിയുടെ കോലം കത്തിച്ചു.

സര്‍വശിക്ഷാ അഭിയാന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന ഘോഷയാത്രയിലും ഉദ്ഘാടനച്ചടങ്ങിലും അധ്യാപികമാര്‍ പച്ച ബ്ലൗസ് ധരിച്ച് എത്തണമെന്ന എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസറുടെ ഉത്തരവാണ് വിവാദമായത്. സംഭവത്തെ തുടര്‍ന്ന് കെ എം അലിയാരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നും സംഭവവുമായി വിദ്യാഭ്യാസ വകുപ്പിനോ മന്ത്രിക്കോ ബന്ധമില്ലെന്നാണ് അധികൃതരുടെ നിലപാട്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+