സിപിഎം നേതാക്കളുടെ മൊഴിയില്‍ വൈരുദ്ധ്യമെന്ന്

വധം നടക്കുന്ന സമയത്ത് ശാന്തന്‍പാറയിലുള്ള വീട്ടിലായിരുന്നു താനെന്ന് എ.കെ. ദാമോദരന്‍ പറഞ്ഞു. വധം നടക്കുമ്പോള്‍ താനും ഒ.ജി. മദനനും ദാമോദരനും മിഡ്‌നാപൂരില്‍ കര്‍ഷകസംഘത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുവാനുള്ള യാത്രാമദ്ധ്യേ ബോഡിമെട്ടിലായിരുന്നുവെന്നാണ് മണി പറഞ്ഞത്. എന്നാല്‍ താന്‍ മണിയോടൊപ്പം പോയിട്ടില്ലെന്നാണ് ദാമോദരന്‍ പറഞ്ഞത്.
വ്യത്യസ്തമായ മൊഴികള്‍ നല്‍കിയ സാഹചര്യത്തില്‍ എം.എം. മണിയെ പ്രത്യേക അന്വേഷണ സംഘം നുണപരിശോധനയ്ക്കു വിധേയമാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടം കഴിഞ്ഞുവെന്നും ഇവരുടെ മൊഴികളെ അടിസ്ഥാനമാക്കി രണ്ടാംഘട്ടം അന്വേഷണവും ചോദ്യംചെയ്യലും ഉണ്ടാകുമെന്നും ഡിവൈ.എസ്.പി സജി പറഞ്ഞു. മണിയെ 17നു വീണ്ടും വിശദമായി ചോദ്യംചെയ്യാനാണു കൊച്ചി റേഞ്ച് ഐജി കെ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ ആലോചന. ന ബേബി അഞ്ചേരി വധക്കേസില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ടുപേര്‍ക്കു പങ്കുണ്ടെന്നതിനും തെളിവു ലഭിച്ചിട്ടുണ്ട്












Click it and Unblock the Notifications