എംവി ജയരാജന്‍ ഡിവൈഎസ്പിയോട് തട്ടിക്കയറി

''മലദ്വാരത്തില്‍ കമ്പി കയറ്റുന്ന സുകുമാരാ, നിന്റെ കയ്യില്‍ ഇപ്പോഴും കമ്പിയുണ്ടോ? മലദ്വാരത്തില്‍ കമ്പി കയറ്റിക്കൊണ്ടിരിക്കുകയാണോ? നീ കുറേയായി ഇതു തുടങ്ങിയിട്ട്'' എന്നായിരുന്നു എംവി ജയരാജന്റെ പരാമര്‍ശം.
ഗസ്റ്റ് ഹൗസിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിച്ച ശേഷമായിരുന്നു പി ജയരാജന്‍ മൊഴി നല്‍കാന്‍ മുറിയിലേയ്ക്ക് കയറിയത്. മുസ്ലീം ലീഗിലെ തീവ്രവാദികള്‍ക്കെതിരെ ശബ്ദിച്ചതിന് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് പി ജയരാജന്‍ ആരോപിച്ചു.
ജൂണ്‍ 22ന് ഹാജരാകാനാണ് ജയരാജന് ആദ്യം നോട്ടീസ് നല്‍കിയത്. എന്നാല്‍ നടുവേദനയും മറ്റ് രോഗങ്ങളും മൂലം രണ്ടാഴ്ച കഴിഞ്ഞേ ഹാജരാകാനാവൂ എന്നാണ് ജയരാജന്‍ അറിയിച്ചത്. എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെന്ന് അറിയിച്ച ജയരാജന്‍ പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ജൂലായ് 5ന് ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. എന്നാല്‍ താന്‍ ഒന്‍പതാം തീയ്യതി മാത്രമേ ഹാജരാവൂ എന്ന് ജയരാജന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്.












Click it and Unblock the Notifications