നികത്തിയ വയലുകള്‍ക്ക് അംഗീകാരം നല്‍കാന്‍ നീക്കം

ഫെബ്രുവരി 8ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനമായത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം ആണ് നികത്തിയ വയലുകള്‍ക്ക് അംഗീകാരം നല്‍കാന്‍ പോകുന്നത്.
സംസ്ഥാനത്ത് നിലവിലുള്ള നെല്‍വയല്‍ സംരക്ഷണ നിയമത്തിനു വിരുദ്ധമായാണ് സര്‍ക്കാറിന്റെ ഈ നീക്കം. പാഴായി കിടക്കുന്ന വയലുകള്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം എന്ന വ്യാവസായിക വകുപ്പിന്റെ പുതിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം.
അനിയന്ത്രിതമായി കേരളത്തിലെ നെല്‍വയലുകളും, നീര്‍ത്തടങ്ങളും നികത്തുന്നതില്‍ നിന്നും സംരക്ഷിക്കുന്നതിനായി "കേരള നെല്‍വയലും നീര്‍ത്തടവും സംരക്ഷണ നിയമം" കൊണ്ടു വന്നത് 2008ലാണ്. കേരളത്തിന്റെ പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിര്‍ത്തുക, കാര്‍ഷിക മേഖലയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ഈ നിയമം കൊണ്ടു വന്നത്.
എന്നാലിപ്പോള്‍ പരിസ്ഥിതിക്ക് നാശം വരുത്തുന്ന വിധം വയലുകളും നീര്‍ത്തടങ്ങളും നികത്തി കരഭൂമിയാക്കുന്ന പരിസ്ഥിതി വിരുദ്ധര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ പോന്നതാവും ഈ പുതിയ നീക്കം.












Click it and Unblock the Notifications