Get Updates
Get notified of breaking news, exclusive insights, and must-see stories!

പിങ്കിയുടെ ക്രോമസോം ഘടന പുരുഷസമാനം

Pinki Pramanik
കൊല്‍ക്കത്ത: ബലാത്സംഗ കേസില്‍ അറസ്റ്റിലായ അത്‌ലറ്റിക് താരം പിങ്കി പ്രമാണിക്കിന്റെ ക്രോമസോം ഘടന പുരുഷസമാനമാണെന്ന് റിപ്പോര്‍ട്ട്. ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.

ക്രോമസോം പരിശോധനയ്ക്കായി പിങ്കിയുടെ രക്ത സാമ്പിള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (സിഎഫ്എസ്എല്‍)യിലേയ്ക്ക് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിങ്കിയുടെ ലിംഗനിര്‍ണ്ണയ പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞു. ഇത് ബരാസത്ത് കോടതിയ്ക്ക് കൈമാറും.

പിങ്കി പുരുഷനാണെന്നും വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്നും ആരോപിച്ച് താരത്തിന്റെ മുന്‍ പങ്കാളി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ജൂണ്‍ 14ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. അറസ്റ്റിന് ശേഷം പര്‍ഗാനാസ് ജില്ലയിലെ ഒരു സ്വകാര്യ നഴ്‌സിങ് ഹോമില്‍ വച്ച് പിങ്കിയെ ലിംഗ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു.

പിങ്കിയുടെ ലിംഗപരിശോധനയുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതും വിവാദമായിരുന്നു. തന്റെ വീഡിയോ ദൃശ്യങ്ങള്‍ നെറ്റില്‍ പ്രചരിച്ചതിന് പിന്നില്‍ മുന്‍പങ്കാളിയാണെന്ന് പിങ്കി ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+