പിങ്കിയുടെ ലിംഗപരിശോധനാ ദൃശ്യം നെറ്റില്‍

പിങ്കി പുരുഷനാണെന്നും വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്നും ആരോപിച്ച് ഒരു സുഹൃത്ത് രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ജൂണ്‍ 14ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. അറസ്റ്റിന് ശേഷം പര്‍ഗാനാസ് ജില്ലയിലെ ഒരു സ്വകാര്യ നഴ്‌സിങ് ഹോമില്‍ വച്ച് പിങ്കിയെ ലിംഗ പരിശോധനയ്ക്ക വിധേയയാക്കിയിരുന്നു. ഇതിന് ശേഷമാണ് വീഡിയോ ദൃശ്യം നെറ്റില്‍ പ്രചരിച്ചത്.
വീഡിയോ ദൃശ്യങ്ങളെ കുറിച്ച് താന്‍ കേട്ടുവെന്നും കുറ്റക്കാരായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പിങ്കിയുടെ അഭിഭാഷകന്‍ തുഹിന്‍ റോയ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്ന നിലപാടിലാണ് പൊലീസ്.
തന്നെ ചിലര്‍ ചതിയില്‍ പെടുത്തുകയായിരുന്നുവെന്ന് പിങ്കി ആരോപിച്ചിരുന്നു. ഇത്രയേറെ വിവാദമായ ഒരു കേസില്‍ ലിംഗപരിശോധന ഇതുവരെ പൂര്‍ത്തിയാകാത്തതും താരത്തിന് ജാമ്യം അനുവദിക്കാത്തതും സംശയത്തിനിട നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications