കൊല്‍ക്കത്ത: പങ്കാളിയ്‌ക്കെതിരെ പരാതിയുമായി പിങ്കി പ്രമാണിക്. ജൂണ്‍ 14ന് താന്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം തന്റെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന വസ്തുക്കള്‍ മുഴുവന്‍ പങ്കാളി മോഷ്ടിച്ചുവെന്നു കാണിച്ചാണ് പരാതി. അപ്പാര്‍ട്ട്‌മെന്റിന്റെ താക്കോല്‍ പങ്കാളിയുടെ കൈവശമായിരുന്നു. താന്‍ ജയിലില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അടക്കം വിലപിടിപ്പുള്ള ഒട്ടേറെ വസ്തുക്കള്‍ കാണാതായിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഡ്രൈവിങ് ലൈസന്‍സ്, ഐഡി കാര്‍ഡ് തുടങ്ങിയവയും മോഷ്ടിക്കപ്പെട്ടു.
തനിക്ക് ഒരുപാട് ഭീഷണി കോളുകള്‍ വരുന്നുണ്ടെന്നും അതിനാല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും പിങ്കി ആവശ്യപ്പെട്ടിട്ടുണ്ട്. പിങ്കി ജയില്‍മോചിതയായി മണിക്കൂറുകള്‍ക്കകം അപ്പാര്‍ട്ട്‌മെന്റിന്റെ താക്കോല്‍ പങ്കാളി പൊലീസിന് കൈമാറിയിരുന്നു. തനിക്കെതിരെ പങ്കാളി വ്യാജ വാര്‍ത്ത ചമയ്ക്കുകയായിരുന്നു. ഇതിന്റെ ചുവടു പിടിച്ച് മാധ്യമങ്ങളും തനിക്കെതിരെ രംഗത്തെത്തി.
പിങ്കിയുടെ ലിംഗനിര്‍ണ്ണയ പരിശോധനാദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നിലും പങ്കാളിയാണെന്നായിരുന്നു താരം ആരോപിച്ചത്. പിങ്കി ആണാണെന്നും തന്നെ പീഡിപ്പിച്ചുവെന്നും കാണിച്ച് പങ്കാളി നല്‍കിയ പരാതിപ്രകാരമാണ് താരത്തെ അറസ്റ്റ് ചെയ്തത്.