കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിഹിതബന്ധം: ദമ്പതിമാരെ കല്ലെറിഞ്ഞുകൊന്നു

  • By Ajith Babu
Google Oneindia Malayalam News

ബമാകോ: വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് വടക്കന്‍ മാലിയില്‍ ദമ്പതിമാരെ തീവ്രവാദികള്‍ കല്ലെറിഞ്ഞുകൊന്നു. അല്‍ ക്വയ്ദയുമായി ബന്ധമുള്ള ഇസ്‌ലാമിസ്റ്റ് ഭീകരരാണ് സംഭവത്തിനു പിന്നില്‍. അള്‍ജീരിയയുമായി അതിര്‍ത്തി പങ്കിടുന്ന അഗള്‍ഹോക്ക് ഗ്രാമത്തിലാണു പ്രാകൃത ശിക്ഷാവിധി നടപ്പാക്കിയത്. അല്‍ക്വയ്ദയുമായി ബന്ധമുളള ഇസ്‌ലാമിസ്റ്റ് ഭീകരരാണു സംഭവത്തിനു പിന്നിലെന്നു റിപ്പോര്‍ട്ട്.

ആരോപണ വിധേയരായ ദമ്പതിമാരെ പൊതുജനമധ്യത്തിലാണ് കല്ലെറിഞ്ഞുകൊന്നത്. ഞായറാഴ്ച പുലര്‍ച്ചെ എകെ 47 തോക്കുധാരികളായ ഒരുസംഘമാളുകള്‍ ചേര്‍ന്നാണ് ശിക്ഷനടപ്പാക്കിയത്. ദമ്പതിമാരെ നാലടി ആഴമുള്ള കുഴിയില്‍ ഇറക്കി നിര്‍ത്തുകയും പിന്നീട് കല്ലെറിഞ്ഞ് കൊല്ലുകയുമായിരുന്നു.

ഇവര്‍ വിവാഹിതരാണെന്നും എന്നാല്‍ ഇവര്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഗ്രാമത്തിലെ ചിലര്‍ പരാതി ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ശരിയത്ത് നിയമം നടപ്പാന്‍ തീരുമാനിച്ചതെന്ന് സംഘടനയുടെ വക്താവ് അറിയിച്ചു. ഇതിന്റെ പേരില്‍ തങ്ങളെ ആരും ചോദ്യം ചെയ്യില്ലെന്നും വക്താവ് വ്യക്തമാക്കി.

വടക്കന്‍ മാലിയിലെ ഭൂരിഭാഗവും മുസ്‌ലീം വിശ്വാസികളാണ്. എന്നാല്‍ കടുത്ത നിയന്ത്രണങ്ങളും വ്യവസ്ഥകളും നിഷ്‌കര്‍ഷിക്കുന്ന ശരിഅത്ത് നിയമം നടപ്പാക്കുന്ന മേഖലയില്‍ അടുത്തിടെ ഇതിനെതിരെ ചെറിയ തോതില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

English summary
Islamists in control of a town in northern Mali stoned a couple to death after accusing them of having children outside of marriage, a local official who was one of several hundred witnesses to the killings said Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X