തിരുവനന്തപുരം: കോണ്‍ഗ്രസ് പുന:സംഘടനയ്ക്ക് മുന്‍പ് താന്‍ അടക്കമുള്ളവരോട് ചര്‍ച്ച നടത്താത്തത് അത്ഭുതകരമാണെന്ന് വിഎം സുധീരന്‍. താന്‍ അടക്കമുള്ളവരുമായി ഇക്കാര്യം സംസാരിക്കേണ്ടതില്ലെന്നായിരുന്നു നിലപാടെങ്കില്‍ അക്കാര്യം തുറന്ന് പറയണം. പുനസംഘടനയ്ക്ക് മുന്‍പ് ചര്‍ച്ച നടത്തുമെന്ന് പറഞ്ഞ നേതാക്കള്‍ പിന്നീട് അതിന് തയ്യാറായില്ല. പ്രവര്‍ത്തകര്‍ കബളിപ്പിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.
ഭരിക്കുന്നവര്‍ക്ക് മംഗളപത്രം നല്‍കലോ സ്തുതിഗീതം പാടുകയോ മാത്രമല്ല പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്വം. തെറ്റുകളും കുറവുകളും ചൂണ്ടിക്കാട്ടുമ്പോള്‍ മാത്രമെ പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്വം നിറവേറ്റപ്പെടുന്നുള്ളൂ. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനമാനങ്ങള്‍ പങ്കുവയ്ക്കുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല.
സിപിഎമ്മിന്റെ അപചയം മാത്രം മുന്‍നിര്‍ത്തി കോണ്‍ഗ്രസിന് ഏറെക്കാലം മുന്നോട്ടു പോകാനാകില്ല. എല്ലാ കാര്യങ്ങളും ജനങ്ങള്‍ മനസിലാക്കട്ടെ എന്നു കരുതിയാണ് തുറന്നു പറയുന്നതെന്നും സുധീരന്‍ പറഞ്ഞു.
One of the senior leaders in the ruling Congress party in Kerala, V.M. Sudheeran has unleashed severe criticism against the top leadership in the state