Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്‌ന മരിച്ചത് മര്‍ദ്ദനം മൂലമാണെന്ന് സൂചന

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ബിഹാര്‍ സ്വദേശി സത്‌നാ സിംഗ്മാന്‍ മരിച്ചതു മര്‍ദനമേറ്റാണെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിനു പേരൂര്‍ക്കട പോലീസ് കേസെടുത്തു.

എന്നാല്‍, ഇന്നു നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ മര്‍ദനമേറ്റാണോ സിംഗ്മാന്‍ മരിച്ചതെന്നു ഉറപ്പിച്ചുപറയാന്‍ സാധിക്കുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി.

മര്‍ദനമേറ്റതിന്റെ മുപ്പതിലേറെ പാടുകള്‍ സിംഗ്മാന്റെ ശരീരത്തിലുണ്ടായിരുന്നതായി പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. സുനില്‍ പറഞ്ഞു. വടികൊണ്ടു മര്‍ദനമേറ്റതിന്റെ പാടുകളും ശരീരത്തിലുണ്ട്. ഇയാളോടൊപ്പം ആശുപത്രി സെല്ലില്‍ കഴിഞ്ഞിരുന്ന മുന്‍ ഗുണ്ടാസംഘാംഗം കൂടിയായ യുവാവിന്റെ മര്‍ദനമേറ്റതാണോ മരണകാരണം എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

സത്‌നാസിംഗും മറ്റു രോഗികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. അതിനിടെ ജയില്‍ അധികൃതരുടെയും പോലീസിന്റെയും മര്‍ദനമേറ്റാണു സിംഗ്മാന്‍ മരിച്ചതെന്നു ബന്ധു ബിമല്‍ കിഷോര്‍ ആരോപിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കരിക്കും.

ശനിയാഴ്ച രാത്രി എട്ടരയോടെയാണു പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന സത്‌നാം സിംഗ്മാനെ മരിച്ച നിലയില്‍ കണെ്ടത്തിയത്. ജൂലൈ എട്ടിനാണു സത്‌നാം സിംഗ്മാന്‍ വള്ളിക്കാവ് ആശ്രമത്തില്‍ എത്തിയത്. ആശ്രമത്തില്‍വച്ചു കഴിഞ്ഞ ബുധനാഴ്ചയാണു മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ഇയാള്‍ ശ്രമിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+