Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന് കരള്‍ പകുത്തുനല്‍കാന്‍ റിതേഷ്

Riteish
ചെന്നൈ: കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കേന്ദ്രമന്ത്രി വിലാസ്‌റാവു ദേശ്മുഖിന് കരള്‍ പകുത്ത് നല്‍കാന്‍ മകനും ബോളിവുഡ് നടനുമായ റിതേഷ് ദേശ്മുഖ് തയ്യാറായതായി റിപ്പോര്‍ട്ട്. കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമോ എന്ന കാര്യം ആലോചിച്ചു വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനായി കോശങ്ങള്‍ തമ്മില്‍ ചേരുമോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്.

കരള്‍ രോഗത്തിന് പുറമേ വിലാസ്‌റാവുവിന്റെ വൃക്കകളും തകരാറിലായിട്ടുണ്ട്. അതുകൊണ്ടു തന്നെ വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും നടത്തേണ്ട അവസ്ഥയിലാണ് അറുപത്തേഴുകാരനായ വിലാസ്‌റാവു.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അദ്ദേഹം ചികിത്സ തേടുന്നുണ്ടായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എയര്‍ ആംബുലന്‍സ് മുഖേനയാണ് അദ്ദേഹത്തെ ചെന്നൈയില്‍ എത്തിച്ചത്. വൃക്കകളും കരളും തകരാറിലായ അദ്ദേഹം വെന്റിലേറ്ററിലാണ്. വൃക്കകള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മൂന്നുദിവസമായി ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+