'മരിച്ച' സാക്ഷികള്‍ കോടതിയിലെത്തി

പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് അനുവദിച്ച ദുരിതാശ്വാസഫണ്ട് മരിച്ചവരുള്‍പ്പെടെയുള്ളവരുടെ പേരില്‍ അപേക്ഷ തയ്യാറാക്കി തഹസില്‍ദാരും മറ്റ് ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തുവെന്നാണ് കേസ്. ആലപ്പാട്ട് തോമസ് ജോസഫിന്റേയും കല്ലംപ്ലാക്കല്‍ തോമസ് ജോസഫിന്റേയും പേരില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇവര്‍ക്ക് തുക നല്‍കാതെ ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുകയായിരുന്നുവെന്നതാണ് കേസ്.
തുടര്‍ന്ന് കേസ് വിജിലന്‍ കോടതിയിലെത്തിയപ്പോള്‍ ഇരുവരേയും സാക്ഷിപട്ടികയില്‍ പെടുത്തിയിരുന്നില്ല. രണ്ടു പേരും മരിച്ചുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതെ തുടര്‍ന്നാണ് ഇരുവരും തിരിച്ചറിയല്‍ രേഖകളുമായി കോടതിയിലെത്തിയത്. എന്നാല്‍ സംഭവത്തെ കുറിച്ച് വിശദീകരണം നല്‍കാന്‍ പ്രോസിക്യൂഷന്‍ തയ്യാറായിട്ടില്ല.












Click it and Unblock the Notifications