ജയരാജനെ ആശുപത്രിയിലെത്തിച്ചത് സ്വന്തം വാഹനത്തില്‍

കെ.എല്‍ 58 സി 1717 എന്ന നമ്പരിലുള്ള ബൊലേറോയില്‍ മുന്‍സീറ്റിലായിരുന്നു ജയരാജന്‍ ഇരുന്നത്. പൊലീസുകാരും ജയില്‍ അധികൃതരും പിന്‍സീറ്റിലും. രാവിലെ 9.40 ഓടെയാണ് ജയരാജന്‍ ആശുപത്രിയില്‍ എത്തിയത്. വിദഗ്ധ പരിശോധയ്ക്കായി ഇഎന്‍ടി വിഭാഗത്തിലാണ് ജയരാജനെ പ്രവേശിപ്പിച്ചത്. -ജയരാജന്റെ ഒരു ചെവിക്ക് കേള്‍വിക്കുറവുള്ളതായി ഡോക്ടര്‍ അറിയിച്ചു. കര്‍ണപടത്തിലെ തകരാറു മൂലമാണിത്. ഇഎന്‍ടി വിഭാഗത്തിലെ പരിശോധനയ്ക്ക് ശേഷം പോലീസ് വാഹനത്തില്‍ ജയരാജനെ കാര്‍ഡിയോളജി വിഭാഗത്തിലേക്ക് കൊണ്ടുപോയി.
ജയിലിലെ വാഹനത്തിന് തകരാറുള്ളതിനാലാണ് സ്വകര്യ വാഹനത്തെ ആശ്രയിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
ജയരാജനെ കൊണ്ടുവരുന്നത് അറിഞ്ഞ് ഒട്ടേറെ സിപിഎം പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. ഇവര്‍ക്കൊപ്പമാണ് ജയരാജന്‍ ഡോക്ടറുടെ പക്കല്‍ എത്തിയത്. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സിപിഎം നേതാവ് തയ്യാറായില്ല. സ്വകാര്യ വാഹനം ഉപയോഗിച്ചത് വാര്‍ത്തയായതോടെ ടാക്‌സിയിലാണ് ജയരാജനെ തിരിച്ച് ജയിലിലേയ്ക്ക് കൊണ്ടുപോയത്.












Click it and Unblock the Notifications