പിണറായി കാര്യം മനസ്സിലാക്കി പ്രതികരിക്കണം

സിപിഐ പ്രവര്‍ത്തകര്‍ ആരെയും കൊന്നിട്ടില്ല. 64 ലെ പിളര്‍പ്പിന് ശേഷം ഒരു പാട് സിപിഐ സഖാക്കളെ വകവരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതിലെ പ്രതികളാരെന്ന് പിണറായിക്ക് അറിയാം. ആയുധമെടുക്കാന്‍ തീരുമാനിച്ച് സിപിഐ ഇതുവരെ ആയുധമെടുത്തിട്ടില്ല. അത് ഞങ്ങളുടെ പ്രത്യയശാസ്ത്രമല്ല. പുന്നപ്ര വയലാറില്‍ ആയുധമെടുത്തിരുന്നെന്നും അത് പഴയചരിത്രമാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
ആരെങ്കിലും പറയുന്നതുകേട്ട്, യാഥാര്‍ഥ്യം മനസിലാക്കാതെ സി.പി.ഐക്കുനേരെ പ്രതികരിക്കുന്ന സ്വഭാവം പിണറായി വിജയന് കൂടിവരികയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ കുറ്റപ്പെടുത്തി.
കണ്ണൂരില്‍ ജയരാജനെ അറസ്റ്റു ചെയ്തപ്പോള്‍ മറ്റു കക്ഷികളോട് ആലോചിക്കാതെ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിക്കേണ്ട കാര്യമില്ലായിരുന്നു. കാര്യങ്ങള്‍ തീരുമാനിച്ചതിന് ശേഷം സഹകരിക്കണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കണമെന്നില്ല. കണ്ണൂരില്‍ ഹര്‍ത്താല്‍ തീരുമാനിച്ചുകഴിഞ്ഞാണ് സി.പി.ഐ. ജില്ലാ സെക്രട്ടറിയോട് സഹകരിക്കണമെന്നാവശ്യപ്പെട്ടത്. പറ്റില്ലെന്ന് പറയുകയും ചെയ്തു. സി.പി.ഐ. സ്വന്തം വ്യക്തിത്വമുള്ള പാര്‍ട്ടിയാണെന്നും ഏതെങ്കിലും പാര്‍ട്ടി പിന്നാലെ വരണമെന്ന് ശഠിച്ചാല്‍ അത് അംഗീകരിക്കുന്ന പാര്‍ട്ടിയല്ലെന്നും പന്ന്യന്‍ പറഞ്ഞു.












Click it and Unblock the Notifications