ജയരാജനെ കാണാന്‍ സിപിഐ എത്തിയില്ല

ആരെങ്കിലും ജയില്‍ സന്ദര്‍ശിക്കുന്നത് വലിയ കുഴപ്പമുള്ള കാര്യമൊന്നുമല്ലെന്നാണ് ഇതെ കുറിച്ച് സി.പി.ഐ. ജില്ലാ സെക്രട്ടറി സി.രവീന്ദ്രന്റെ പ്രതികരണം. ഇത്തരമൊരു സന്ദര്‍ശനം ഇടതുമുന്നണി തീരുമാനിച്ചതല്ല. അസൗകര്യമുള്ളതു കൊണ്ടാണ് പോകാതിരുന്നത്്. ജയരാജനെ സന്ദര്‍ശിക്കുന്ന കാര്യം ചില ഘടകകക്ഷി നേതാക്കള്‍ വിളിച്ച് അറിയിച്ചിരുന്നുവെന്നും രവീന്ദ്രന്‍ പറഞ്ഞു.
ആര്‍.എസ്.പി., ജനതാദള്‍(എസ്), കേരളകോണ്‍ഗ്രസ് പാര്‍ട്ടികളുടെ നേതാക്കളാണ് ജയരാജനെ കാണാനെത്തിയത്. തിങ്കളാഴ്ച 12 മണിയോടെ ജയിലിലെത്തിയ ഇവര്‍ പത്തുമിനിറ്റോളം ജയരാജനുമായി സംസാരിച്ചു. സിപിഐയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് മറുപടിയുമായി പന്ന്യന്‍ രവീന്ദ്രനും രംഗത്തെത്തിയതോടെ വാക് പോരിന് ശക്തിയേറി.












Click it and Unblock the Notifications