Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക മാന്ദ്യം രാജ്യസുരക്ഷയെ ബാധിക്കും

Manmohan Singh
ദില്ലി: രാജ്യം അറുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ലഹരിയില്‍. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. ഇതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.

രാജ്യത്തെ ദാരിദ്ര്യം തുടച്ചുനീക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ഇതുവരെ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. പുതിയ നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുകയും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ അപകടത്തിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളസാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം വിവിധ പ്രശ്‌നങ്ങളിലുള്ള രാഷ്ട്രീയ സമവായത്തിന്റെ അഭാവമാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കൂടുതല്‍ നിക്ഷേപങ്ങള്‍ കണ്ടെത്തി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കുകയും ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കുകയും സാധാരണക്കാരന്റെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ അപകടത്തിലാവുക തന്നെ ചെയ്യുംപ്രധാനമന്ത്രി പറഞ്ഞു.

വിഷമഘട്ടത്തിലൂടെ കടന്നുപോകുന്ന ആഗോളസാമ്പത്തിക രംഗത്തിന്റെ ദോഷഫലങ്ങള്‍ ഇന്ത്യയെയും ബാധിച്ചിട്ടുണ്ട്. ആഗോളരംഗത്ത് നമുക്ക് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയില്ല. ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിച്ച് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നമുക്ക് കഴിയണം. എന്നാല്‍, സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന നിരവധി ആഭ്യന്തര പ്രശ്‌നങ്ങളും ഇന്ത്യ നേരിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 6.5 ശതമാനം വളര്‍ച്ചാനിരക്കാണ് നമുക്ക് കൈവരിക്കാനായത്. ഈ വര്‍ഷം ഇത് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി രാജ്യത്ത് നിക്ഷേപങ്ങള്‍ക്ക് തടസ്സങ്ങളൊന്നുമില്ലെന്ന വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കും.

യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ സമവായമില്ലാത്തതു രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്‌ടെന്നും അഴിമതി തുടച്ചുനീക്കാന്‍ ആവശ്യമായ ലോക്പാല്‍ ബില്ല് രാജ്യസഭയില്‍ പാസാക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ഒറ്റക്കെട്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തിനകം രാജ്യത്തു സമ്പൂര്‍ണ വൈദ്യുത വത്കരണം സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാവപ്പെട്ടവര്‍ക്ക് അഞ്ച് ലക്ഷം രൂപവരെയുള്ള ഭവനവായ്പകളുടെ പലിശയില്‍ ഇളവ് അനുവദിക്കുന്ന രാജീവ് ഭവനപദ്ധതിക്കും സര്‍ക്കാര്‍ ആസ്പത്രികളും ആരോഗ്യകേന്ദ്രങ്ങളും വഴി സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്ന പദ്ധതിക്കും വൈകാതെ തുടക്കം കുറിക്കുമെന്നും അടുത്ത അഞ്ചു വര്‍ഷത്തിനകം രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യസുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് പുണയില്‍ ഈയിടെയുണ്ടായ സ്‌ഫോടനങ്ങള്‍ തെളിയിക്കുന്നതെന്നും അസം കലാപം നിര്‍ഭാഗ്യകരമാണെന്നും അതിന്റെ പിറകിലെ കാരണങ്ങള്‍ കണ്ടെത്തുകയും അത് ഭാവിയില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ യഥാര്‍ഥ സ്വാതന്ത്ര്യം ആസ്വദിക്കാന്‍ രാജ്യത്തിനു കഴിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മണിക്കൂറോളം ചെങ്കോട്ടയില്‍ ചെലവഴിച്ച ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്. സംസ്ഥാനത്ത് ഉടന്‍ മുതല്‍ മാതൃ-ശിശു സംരക്ഷണ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാവപ്പെട്ട സ്ത്രീകളുടെ പ്രസവസുരക്ഷയും കുഞ്ഞിന്റെ സുരക്ഷയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയനുസരിച്ച് പ്രസവത്തിനായി ആശുപത്രിയിലേക്കുള്ള യാത്ര, ഭക്ഷണം, മരുന്ന്, ഓപ്പറേഷന്‍, ലാബ് ചെലവുകള്‍ എന്നിവ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിവര്‍ഷം 22.43 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുളളതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യസമരഭടന്‍മാര്‍ക്കുള്ള പെന്‍ഷന്‍ 1000 രൂപ കൂടി വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ ഒന്നുമുതല്‍ ക്ഷേമപെന്‍ഷനുകള്‍ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യും. സേവന അവകാശ നിയമം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതല്‍ നടപ്പിലാക്കും.

വികലാംഗ നിയമനത്തില്‍ലെ 1188 ഒഴിവുകള്‍ ആറ് മാസത്തിനകം നികത്തും. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെ 2008 വരെയുള്ള എല്ലാ ഒഴിവുകളും ഡിസംബര്‍ 31 നകം നികത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനവും കരുതലും മുന്‍നിര്‍ത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തിന കര്‍മപരിപാടി ആവര്‍ത്തിച്ച മുഖ്യമന്ത്രി വേണ്ടത്ര വികസന പുരോഗതിയില്ലാതിരുന്ന നമ്മുടെ സംസ്ഥാനത്ത് പുരോഗതിയുടെ ശക്തമായ ചലനമാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്ന് വ്യക്തമാക്കി.

വലിയ മുതല്‍മുടക്ക് ആവശ്യമുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. ഇത് കേരളീയരുടെ സുസ്ഥിരമായ നിലനില്‍പിന് വഴിവെക്കുമെന്ന് ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+