ടോം ജോസിനെ മാറ്റിയ സംഭവം: വിശദീകരണവുമായി ആര്യാടന്‍

കൊച്ചി മെട്രോ എം.ഡി സ്ഥാനത്തുനിന്ന് പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തേക്കാണ് ടോംജോസിനെ മാറ്റിയത്. നിലവിലെ ഊര്‍ജ സെക്രട്ടറിയായ ഏലിയാസ് ജോര്‍ജാണ് കൊച്ചി മെട്രോയുടെ പുതിയ എം.ഡി. പുതിയ ഡയറക്ടര്‍ബോര്‍ഡായിരിക്കും ഡിഎംആര്‍സിയുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്നതും പദ്ധതി നടപ്പില്‍ വരുത്താന്‍ നേതൃത്വം നല്കുന്നതും.
മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ഡയറക്ടര്‍ ബോര്‍ഡിലെ അഞ്ചു സംസ്ഥാന പ്രതിനിധികളില്‍ നാലു പേരെയും മന്ത്രിസഭായോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയും നിയമധന സെക്രട്ടറിമാരും ബോര്‍ഡില്‍ അംഗങ്ങളാവും. ഇനി ഒരു പ്രതിനിധിയെ കൂടി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കേണ്ടതുണ്ട്. കേന്ദ്രത്തില്‍ നിന്നുള്ള അഞ്ചു പ്രതിനിധികളെ ഇതിനകം തന്നെ നിയമിച്ചിരുന്നു.
സംസ്ഥാനം പ്രതിനിധികളെ നിര്‍ദേശിക്കാന്‍ വൈകുന്നത് വിവാദവുമായിരുന്നു. കമ്പനി ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറാണ് തീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്ര നഗരവികസനമന്ത്രാലയം സെക്രട്ടറി ഡോ. സുധീര്‍കൃഷ്ണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഡയറക്ടര്‍ ബോര്‍ഡിലെ നാലു പ്രതിനിധികളെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തത്.












Click it and Unblock the Notifications