കൊച്ചി മെട്രോ: ടോം ജോസിനെ മാറ്റി

മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ഡയറക്ടര്‍ ബോര്‍ഡിലെ അഞ്ചു സംസ്ഥാന പ്രതിനിധികളില്‍ നാലു പേരെയും മന്ത്രിസഭായോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയും നിയമധന സെക്രട്ടറിമാരും ബോര്‍ഡില്‍ അംഗങ്ങളാവും. ഇനി ഒരു പ്രതിനിധിയെ കൂടി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കേണ്ടതുണ്ട്. കേന്ദ്രത്തില്‍ നിന്നുള്ള അഞ്ചു പ്രതിനിധികളെ ഇതിനകം തന്നെ നിയമിച്ചിരുന്നു.
സംസ്ഥാനം പ്രതിനിധികളെ നിര്‍ദേശിക്കാന്‍ വൈകുന്നത് വിവാദവുമായിരുന്നു. കമ്പനി ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറാണ് തീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്ര നഗരവികസനമന്ത്രാലയം സെക്രട്ടറി ഡോ. സുധീര്‍കൃഷ്ണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഡയറക്ടര്‍ ബോര്‍ഡിലെ നാലു പ്രതിനിധികളെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തത്.
സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലം പദ്ധതി വൈകുന്നതായി അടുത്ത ദിവസങ്ങളില്‍ ആക്ഷേപമുയര്‍ന്നിരുന്നു. ടോം ജോസ് എംഡി സ്ഥാനത്ത് എത്തിയതിനുശേഷം നിരവധി വിവാദങ്ങളും തലപൊക്കിയിരുന്നു. പദ്ധതിയുടെ നിര്‍മാണച്ചുമതലയുള്ള ഡിഎംആര്‍സിക്ക് താല്‍പര്യമില്ലാതിരുന്നതും ടോം ജോസിനെ മാറ്റാനുള്ള തീരുമാനത്തിന് കാരണമായി.
പദ്ധതിയുടെ നിര്‍മാണച്ചുമതല ഏറ്റെടുക്കാനുള്ള ധാരണാപത്രം ഒപ്പുവെക്കാന്‍ വൈകുന്നതിനെതിരേ വിമര്‍ശനമായി ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications