ജയരാജനേയും രാജേഷിനേയും കാണാന്‍ സിപിഐ എത്തി

ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സി.പി.എം. ജില്ലാ സെക്രട്ടറി പി ജയരാജനെ സന്ദര്‍ശിച്ച ഇടതുമുന്നണി നേതാക്കളുടെ സംഘത്തില്‍ നിന്ന് സി.പി.ഐ. വിട്ടുനിന്നത് ചര്‍ച്ചയായിരുന്നു. ആര്‍.എസ്.പി., ജനതാദള്‍(എസ്), കേരളകോണ്‍ഗ്രസ് പാര്‍ട്ടികളുടെ നേതാക്കളാണ് ജയരാജനെ കാണാനെത്തിയത്. എന്നാല്‍ ആരെങ്കിലും ജയില്‍ സന്ദര്‍ശിക്കുന്നത് വലിയ കുഴപ്പമുള്ള കാര്യമൊന്നുമല്ലെന്നായിരുന്നു ഇതെ കുറിച്ച് സിപിഐ ജില്ലാ സെകട്ടറി സി രവീന്ദ്രന്റെ പ്രതികരണം. ഇത്തരമൊരു സന്ദര്‍ശനം ഇടതുമുന്നണി തീരുമാനിച്ചതല്ലെന്നും രവീന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സിപിഎം നടത്തിയ ഹര്‍ത്താലില്‍ നിന്ന് സിപിഐ വിട്ടുനിന്നതിനെ തുടര്‍ന്നാണ് ഇരുകക്ഷികളും തമ്മിലുള്ള വാക്‌പോര് രൂക്ഷമായത്. സിപിഐയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് മറുപടിയുമായി പന്ന്യന്‍ രവീന്ദ്രനും രംഗത്തെത്തിയതോടെ വാക് പോരിന് ശക്തിയേറി.












Click it and Unblock the Notifications