ഉരുള്‍പൊട്ടല്‍, മരണം ആറായി

നാലാം ബ്ലോക്കിലുണ്ടായ ഉരുള്‍പൊട്ടലില്‍ കടവൂര്‍ താണിക്കുട്ടി നാരായണനും വട്ടക്കാവില്‍ ഔസേപ്പുമാണ് മരിച്ചത്.
മടക്കാപ്പള്ളില്‍ ഐപ്പ്, ഭാര്യ ലീന, കടുവാക്കുഴി മധു, ഭാര്യ നളിനി എന്നിവരെയാണ് കാണാതായിട്ടുള്ളത്. ഗുരുതരമായി പരിക്കേറ്റ കടുവാക്കുഴി രാജേഷിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മേഖലയില്‍ ശക്തമായ മഴതുടരുന്നതിനാല്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ ആളുകളെ മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. കുത്തിയൊലിച്ചുവരുന്ന വെള്ളവും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്.
മഴ തുടര്‍ന്നാല്‍ ലോവര്‍ പെരിയാര്‍ ഡാമിന്റെയും മണിയാര്‍ ഡാമിന്റെയും ഷട്ടറുകള്‍ തുറന്നുവിടുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ കോട്ടയം ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലും ഉരുള്‍ പൊട്ടിയിരുന്നു.
കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ടുപേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. കോഴിക്കോട്ടെ ഒരു കുടുംബത്തിലെ അഞ്ചുപേരാണ് ഒറ്റയടിക്ക് മരിച്ചത്. കനത്ത മലവെള്ളപ്പാച്ചിലിലും മഴയിലും നിരവധി റോഡുകള്‍ ഒലിച്ചുപോയിട്ടുണ്ട്. ന്യൂനമര്‍ദ്ദം കൊണ്ട് പെട്ടെന്നുണ്ടാകുന്ന മഴയാണ് അപകടത്തിനുള്ള പ്രധാന കാരണം












Click it and Unblock the Notifications