Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മഹത്യാഭീഷണിയുമായി സൈനികന്‍ മൊബൈല്‍ ടവറില്‍

ദില്ലി: മൊബൈല്‍ ടവറിന് മുകളില്‍ കയറി നിന്ന് സൈനികന്‍ ആത്മഹത്യാഭീഷണി മുഴക്കി. ദില്ലി റെയില്‍വേ സ്‌റേഷനു സമീപമാണു സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മുത്തു എന്ന സൈനികന്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. മേലുദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ഇയാളുടെ ആരോപണം. തന്റെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി തയ്യാറായാല്‍ മാത്രമേ താഴെയിറങ്ങൂ എന്നാണ് ഇയാള്‍ പറയുന്നത്.

കഴിഞ്ഞമാസം മുതല്‍ ജോലിയില്‍ നിന്ന് ഇയാള്‍ വിട്ടുനില്‍ക്കുന്ന ഇയാള്‍ ഹാജരാകാതിരുന്ന ദിവസങ്ങളിലെ തന്റെ ശമ്പളം പിടിച്ചുവെന്നാണു പറയുന്നത്. സൈന്യത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. വിരമിക്കാന്‍ അനുവദിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ മുത്തുവിനെതിരെ സൈനിക കോടതി അന്വേഷണം നടത്തുമെന്ന് ആര്‍മി വക്താവ് അറിയിച്ചു. ബാംഗളൂരില്‍ പഴയകാല ഹിറ്റ് സിനിമ ഷോലെയിലെ സ്റ്റണ്ട് രംഗങ്ങള്‍ അവതരിപ്പിച്ചു മുത്തു വാര്‍ത്തകളിലിടം നേടിയിരുന്നു.

മേലുദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്ന കത്തുകള്‍ വിതറി കൊണ്ടാണ് മുത്തു ടവറില്‍ കയറിയത്. ഇയാളെ താഴെയിറക്കാനായി മറ്റു ചില സൈനികരും ടവറില്‍ കയറി നോക്കിയെങ്കിലും ഇയാള്‍ വഴങ്ങിയില്ല. പ്രദേശത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+