ബിജു തിരികെയെത്തി
കോഴിക്കോട്: ഫിലിപ്പീന്‍സില്‍ തീവ്രവാദിസംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട കോഴിക്കോട് മൂടാടി സ്വദേശി ബിജു തിരികെ നാട്ടിലെത്തി. ഭാര്യ അലീന, മക്കളായ അര്‍ജുന്‍, അജയ് എന്നിവരും ബിജുവിനോടൊപ്പമുണ്ടായിരുന്നു. സിംഗപ്പൂര്‍, ചെന്നൈ വഴിയാണ് ഇവര്‍ കോഴിക്കോട്ടെത്തിയത്.
തീവ്രവാദികളുടെ പിടിയില്‍ നിന്ന് ബിജുവിനെ മോചിപ്പിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ടിരുന്നുവെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ ഭീകരസംഘം രാത്രി ഉറങ്ങുന്ന സമയത്ത് ബിജു ഓടി രക്ഷപെടുകയായിരുന്നു.
കുവൈത്തില്‍ ജോലി ചെയ്യുകയായിരുന്ന ബിജു 14 മാസം മുന്‍പാണ് ഫിലിപൈന്‍കാരിയായ ഭാര്യയെ കാണാന്‍ അവിടെ എത്തിയത്. ഭാര്യാഗൃഹത്തില്‍ വെച്ചാണ് ബിജുവിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്.












Click it and Unblock the Notifications