കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജു രക്ഷപ്പെട്ടത്‌ കൊടുംകാട്ടിലൂടെ ഓടി

  • By Shabnam Aarif
Google Oneindia Malayalam News

ദില്ലി: ഫിലിപ്പീന്‍സില്‍ തീവ്രവാദികളുടെ പിടിയില്‍ നിന്നും നീണ്ട 14 മാസങ്ങള്‍ക്ക്‌ ശേഷം മലയാളി യുവാവ്‌ ബിജു രക്ഷപ്പെട്ടത്‌ കൊടും വനത്തിലൂടെ കിലോ മീറ്ററുകളോളം ഓടി. ഭീകര സംഘം രാത്രി ഉറങ്ങുന്ന സമയം നോക്കി രക്ഷപ്പെടുകയായിരുന്നു ബിജു.

രക്ഷപ്പെട്ട്‌ വീട്ടിലേക്ക്‌ ഫോണില്‍ ബന്ധപ്പെട്ട ബിജു ഇപ്പോള്‍ ഫിലിപ്പീന്‍സില്‍ പൊലീസ്‌ കസ്റ്റഡിയിലാണ്‌. ശനിയാഴ്‌ചയോ ഞായറാഴ്‌ചയോ ബിജുവിനെ ഇന്ത്യന്‍ എംബസിക്ക്‌ കൈമാറും. കുടുംബത്തോടൊപ്പം ആയിരിക്കും ബിജു ഇന്ത്യയിലേക്ക്‌ മടങ്ങുക.

കുവൈത്തില്‍ ജോലി ചെയ്യുകയായിരുന്ന ബിജു 14 മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഫിലിപൈന്‍കാരിയായ ഭാര്യയെ കാണാന്‍ ഫിലിപ്പീന്‍സില്‍ എത്തിയത്‌. ഭാര്യാഗൃഹത്തില്‍ വെച്ചാണ്‌ ബിജുവിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നത്‌.

കഴിഞ്ഞ മാര്‍ച്ചില്‍ ബിജുവിനെ തീവ്രവാദികള്‍ വധിച്ചു എന്നൊരു വാര്‍ത്ത പരന്നിരുന്നു. ഇക്കാര്യം പരിഭ്രാന്തിക്ക്‌ കാരണമായിരുന്നെങ്കിലും ബിജുവിന്റെ ഭാര്യ അലീന തന്നെ ഇക്കാര്യം നിഷേധിച്ചിരുന്നു.

English summary
The Malayalee youth Biju who was kidnapped by Philipine terrorists escaped by running through wild forest for kilometers while the terrorists were asleep.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X