ജോര്‍ജും ഹസനും ഒരേ തൂവല്‍പക്ഷികള്‍: സതീശന്‍

ടാറ്റയുടെ കയ്യേറ്റങ്ങള്‍ ഒട്ടേറെ തവണ നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ട്. സഭയ്ക്ക് അകത്തും പുറത്തും നടക്കുന്ന കാര്യങ്ങള്‍ അറിയാത്ത ഒരാളെയാണോ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് ഇരുത്തേണ്ടതെന്ന കാര്യം കോണ്‍ഗ്രസ് ചിന്തിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.
വിഡി സതീശന്റേയും കൂട്ടരുടേയും ഗ്രീഡി പൊളിറ്റിക്‌സാണെന്നായിരുന്നു ഹസന്റെ വിമര്‍ശനം. ടാറ്റ, ഹാരിസണ്‍ കയ്യേറ്റങ്ങളെ ഹരിതസംഘം കാണാതെ പോയതെന്താണെന്നും ഹസന്‍ ചോദിച്ചു.
ടിഎന്‍ പ്രതാപനേയും ഹസന്‍ കുറ്റപ്പെടുത്തി. ധീവര സമുദായമാണെന്ന് പറയുമ്പോള്‍ പ്രതാപന്‍ ക്ഷോഭിക്കേണ്ട ആവശ്യമില്ല. സമുദായത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം നല്‍കണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ പ്രതാപന്‍ മിണ്ടിയില്ല. അപ്പോള്‍ മിണ്ടാതിരുന്നയാള്‍ ഇപ്പോള്‍ സമുദായ പരാമര്‍ശം നടത്തിയതിനെതിരെ ക്ഷോഭിക്കുന്നതെന്തിനാണെന്നും ഹസന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. ഹസന്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ഇതിനോട് ടിഎന്‍ പ്രതാപന്റെ പ്രതികരണം












Click it and Unblock the Notifications