കളിക്കുന്നത് തമിഴ്‌നാടും ചില സിനിമാക്കാരും:ജോര്‍ജ്

നെല്ലിയാമ്പതിയെ വനഭൂമിയാക്കാനുള്ള നീക്കത്തിനു പിന്നില്‍ തമിഴ്‌നാട് സര്‍ക്കാരും ചില സിനിമാക്കാരുമാണെന്നും ചീഫ് വിപ്പ് ആരോപിച്ചു. നെല്ലിയാമ്പതി വിഷയം സിബിഐ അന്വേഷിക്കണമെന്ന ഗണേഷ് കുമാറിന്റെ വാദത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ നെല്ലിയാമ്പതി പഞ്ചായത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ ആരാണെന്നാണ് സിബിഐ ആദ്യം അന്വേഷിക്കേണ്ടത്. കര്‍ഷകരെ അടിച്ചോടിച്ച് ചിലര്‍ ഭൂമി തട്ടിയെടുത്തിരിക്കുകയാണ്. ഇതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കണം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് വേണ്ടിയുള്ള കേരളത്തിന്റെ വാദം തകര്‍ന്നതിനു പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്നും സിബിഐ അന്വേഷിക്കണം. തമിഴ്‌നാട് സര്‍ക്കാരിന്റെ കയ്യില്‍ നിന്ന് സീക്രട്ട് ഫണ്ട് കൈപ്പറ്റിയതാരാണെന്നും അന്വേഷിക്കണം.
തമിഴ്‌നാട് സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നെല്ലിയാമ്പതി ടൈഗര്‍ റിസര്‍വ് വനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നില്‍ ചില സിനിമാക്കാരുമുണ്ടെന്നും ജോര്‍ജ് ആരോപിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 120 പബ്ലിക് പ്ലീഡര്‍മാരെയും 18 സ്‌പെഷ്യല്‍ പ്ലീഷര്‍മാരെയും രണ്ട് അഡീഷണല്‍ പ്ലീഡര്‍മാരെയും ഒരു സ്‌റ്റേറ്റ് അറ്റോര്‍ണിയെയും ഒരു അഡ്വക്കേറ്റ് ജനറലിനെയും നിയമിച്ചിരുന്നു. ഇവരെ ഉപയോഗിക്കാതെ വനംവകുപ്പിന്റെ കേസ് വാദിക്കാന്‍ ഒരു അഭിഭാഷകയെ തന്നെയാണ് ആശ്രയിക്കുന്നത്. 2006 മുതല്‍ 2011 വരെ സുപ്രീം കോടതിയില്‍ ഒരു കേസുപോലും വാദിക്കാത്ത ഈ അഭിഭാഷക തന്നെ കേസ് വാദിക്കണമെന്ന വനംവകുപ്പിന്റെ താല്‍പര്യത്തിനു പിന്നിലുള്ള കാരണം സിബിഐ അന്വേഷിക്കണമെന്നും ചീഫ് വി്പ്പ് പറഞ്ഞു.












Click it and Unblock the Notifications