അസം കലാപം: ട്വിറ്ററിനെതിരെ നടപടിയുണ്ടാവും

ഫേസ്ബുക്കും യുട്യൂബും വിഷയത്തില്‍ സര്‍ക്കാരുമായി സഹകരിച്ചിരുന്നു. അസം കലാപത്തിന് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരെ ആക്രമണമുണ്ടാകുമെന്ന പ്രചാരണം വ്യാപിച്ചിരുന്നു. ഇതെ തുടര്‍ന്ന് ബാംഗ്ലൂരില്‍ നിന്നും ഹൈദരാബാദില്‍ നിന്നും വടക്കു കിഴക്കന്‍ സ്ംസ്ഥാനക്കാര്‍ കൂട്ടത്തോടെ പലായനം ചെയ്തു.
സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ നടത്തിയ പരിശോധനയില്‍ 254 വെബ്‌സൈറ്റുകള്‍ നിരോധിച്ചു. 15 ദിവസത്തേയ്ക്ക് കൂട്ട എസ്എംഎസ് അയക്കുന്നതിനും സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി.
സന്ദേശങ്ങളുടെ ഉറവിടം പാകിസ്താനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും അവര്‍ ഇക്കാര്യം നിഷേധിക്കുകയാണ്. കൃത്യമായ തെളിവ് ഹാജരാക്കാന്‍ ഇന്ത്യ തയ്യാറാകണമെന്നാണ് പാക് അധികൃതര്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications