ഓണത്തിന് ഏഴ് സ്‌പെഷ്യല്‍ ട്രെയിനുകള്‍

Train
യാത്രാക്ലേശം മൂലം ഓണനാളുകളില്‍ മുറുനാട്ടില്‍ കുരുങ്ങുന്ന മലയാളികള്‍ക്ക് ആശ്വാസമായി ഇത്തവണ ഏഴ് സ്‌പെഷ്യല്‍ ട്രെയിനുകള്‍. മംഗലാപുരം, ഷൊര്‍ണൂര്‍, എറണാകുളം, കൊല്ലം, കൊച്ചുവേളി, നാഗര്‍കോവില്‍ എന്നിവിടങ്ങളിലേക്കാണ് സ്‌പെഷ്യല്‍ തീവണ്ടികള്‍ സര്‍വിസ് വെള്ളിയാഴ്ച മുതല്‍ നടത്തുക.

ട്രെയിന്‍ നമ്പര്‍ 06001-ചെന്നൈ-മംഗലാപുരം 25ന് രാത്രി 8.45ന് ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട് 26ന്് ഉച്ചക്ക് 1.05 ന് മംഗലാപുരത്ത് എത്തും. 06002- മംഗലാപുരം-ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്ന് 26ന് വൈകീട്ട് 7.20ന് തിരിച്ച് 27 ഉച്ചയ്ക്ക് 12.45ന് ചെന്നൈയിലെത്തും. പാലക്കാട്, ഷൊര്‍ണൂര്‍, കുറ്റിപ്പുറം, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്.

ട്രെയിന്‍ നമ്പര്‍ 06055 ചെന്നൈ-എറണാകുളം സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ വെള്ളിയാഴ്ച ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്ന് രാത്രി 10.30ന് തിരിച്ച് ശനിയാഴ്ച രാവിലെ 11ന് എറണാകുളം സൗത്തില്‍ എത്തും. 06056 എറണാകുളം-ചെന്നൈ ട്രെയിന്‍ 25ന് വൈകീട്ട് 3.05ന് പുറപ്പെട്ട് 26ന് വെളുപ്പിന്് ചെന്നൈയില്‍ എത്തും. പാലക്കാട്, ഒറ്റപ്പാലം, തൃശൂര്‍, ആലുവ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്. 06057 ചെന്നൈ-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍ സപ്തംബര്‍ ഒന്നിന് വൈകിട്ട് 6.15ന് പുറപ്പെട്ട് അടുത്തദിവസം പുലര്‍ച്ചെ 6.15ന് എറണാകുളം ജങ്ഷനിലെത്തും. എറണാകുളത്തുനിന്ന് സപ്തംബര്‍ രണ്ടിന് വൈകിട്ട് 3.30ന് തിരിക്കുന്ന 06058 അടുത്തദിവസം പുലര്‍ച്ചെ 3.30 ന് ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ എത്തും. കേരളത്തില്‍ പാലക്കാട്, ഒറ്റപ്പാലം, തൃശൂര്‍, ആലുവ എന്നിവിടങ്ങില്‍ സ്‌റ്റോപ്പുണ്ട്.

06063 -ചെന്നൈ- ഷൊര്‍ണൂര്‍ സ്‌പെഷല്‍ ട്രെയിന്‍ 26നും 30നും രാത്രി 10.30 ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് രാവിലെ 8.50ന് ഷൊര്‍ണൂരെത്തും. 06064 നമ്പര്‍ ട്രെയിന്‍ ഷൊര്‍ണൂരില്‍ നിന്ന് 27നും 31നും വൈകീട്ട് 5.05ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും. പാലക്കാട്, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ്. 06005-ചെന്നൈ- കൊല്ലം സ്‌പെഷല്‍ ട്രെയിന്‍ 26നും സെപ്തംബര്‍ രണ്ടിനും ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്നും രാത്രി 11.30ന് പുറപ്പെട്ട് അടുത്ത ദിവസം വൈകീട്ട് നാലിന് കൊല്ലത്തെത്തും. തിരിച്ച് 06006- 27നും സെപ്തംബര്‍ മൂന്നിനും രാത്രി 7.30ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 11.30ന് ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ എത്തും. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്.

06081- ചെന്നൈ-കൊച്ചുവേളി 29ന് രാത്രി 8.45ന് ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്ന് തിരിച്ച് അടുത്ത ദിവസം ഉച്ചയ്ക്ക് 12.40ന് കൊച്ചുവേളിയിലെത്തും. തിരിച്ച് 06082-കൊച്ചുവേളിയില്‍ നിന്ന 30ന് വൈകീട്ട് അഞ്ചിന് തിരിച്ച് അടുത്തദിവസം രാവിലെ 9.30്‌ന് ചെന്നൈയിലെത്തും.

ട്രെയിന്‍ നമ്പര്‍ 06304 നാഗര്‍ കോവില്‍-മംഗലാപുരം ട്രെയിന്‍ 29ന് രാത്രി 9.05ന് നാഗര്‍കോവിലില്‍ നിന്ന് തിരിച്ച് 30ന് ഉച്ചയക്ക് 12.30ന മംഗലാപുരത്തെത്തും. 06303-മംഗലാപുരം-നാഗര്‍കോവില്‍ 30ന് ഉച്ചയ്ക്ക് 1.45 ന് പുറപ്പെട്ട് 31ന് വെളുപ്പിന് 4.45ന് നാഗര്‍കോവിലിലെത്തും. നെയ്യാറ്റിന്‍കര, തിരുവനന്തപുരം, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, കുറ്റിപ്പുറം, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+