പാക്കറ്റ് പാലില്‍ വിഷംകലര്‍ത്തിയതായി വ്യാജപ്രചാരണം

പാല്‍ സംസ്‌കരണവും വിതരണവും ചെയ്യുന്ന ദക്ഷിണ കന്നഡ ജില്ലാ പാല്‍സംഭരണ-വിതരണ സഹായസഹകരണ സംഘത്തിന്റെ ഓഫിസിലേക്ക് നിരന്തരം കോളുകള്‍ വരാന്‍ തുടങ്ങിയതോടെയാണ് അധികൃതര്‍ ഇക്കാര്യം ശ്രദ്ധിച്ചത്.
വിഷം കലര്‍ന്ന നന്ദിനി പാല്‍ കുടിച്ച് ഒട്ടനവധി ആശുപത്രിയിലുണ്ടെന്നും ചിലരുടെ നില ഗുരുതരമാണെന്നും എസ്എംഎസിലൂടെയും ഫോണ്‍ വിളികളിലൂടെയും പ്രചരിക്കാന്‍ തുടങ്ങിയതോടെ പോലിസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തി.
പോലിസ് നടത്തിയ തിരച്ചിലില്‍ വിഷബാധയേറ്റ് ആരും ആശുപത്രികളിലെത്തിയിട്ടില്ലെന്ന് വ്യക്തമായി. എസ്എംഎസിന്റെ ഉറവിടം തേടി പോയ പോലിസ് മംഗലാപൂരം റൂറല്‍, പനമ്പൂര്‍, സുരത്കല്‍, ഉള്ളാള്‍ മേഖലകളില്‍ നിന്നാണ് ഇവ പ്രചരിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. ഉണര്‍ന്നു പ്രവര്‍ത്തിച്ച സഹകരണസംഘം ഭാരവാഹികളും ബോധവത്കരണ പരിപാടികളുമായി രംഗത്തിറങ്ങി. സംഘടനയുടെ പ്രസിഡന്റ് രവിരാജ് ഹെഗ്‌ഡെ അടക്കമുള്ളവര്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് പാല്‍കുടിച്ചാല്‍ പരക്കുന്നത് വ്യാജ എസ്എംഎസ്സാണെന്ന് തെളിയിച്ചത്.
നന്ദിനി പാലിനെതിരേയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്ന് ഹെഗ്‌ഡെ അഭിപ്രായപ്പെട്ടു. ഈദ് ദിനത്തില്‍ 3.33 ലക്ഷം ലിറ്റര്‍ പാലാണ് ദക്ഷിണ കന്നഡയില്‍ വിറ്റഴിച്ചത്. പാലില്‍ വിഷമുണ്ടായിരുന്നെങ്കില്‍ ജില്ലയിലെ ഭൂരിഭാഗം പേരും ആശുപത്രിയിലാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ഐഎസ്ഒ 22000:2005 ഗുണമേന്മയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നന്ദിനി. തീര്‍ത്തും ശാസ്ത്രീയമായി നിര്‍മ്മിക്കുന്ന പാല്‍ എല്ലാദിവസവും ഗുണമേന്മാ പരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്. പക്ഷേ, എസ്എംഎസ് സന്ദേശങ്ങള്‍ പരന്നത് പാലിന്റെ വില്‍പ്പനയെ കാര്യമായി ബാധിച്ചു. ന്യൂനപക്ഷവിഭാഗത്തില്‍ പെട്ടവര്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിലാണ് ഇത്തരം സന്ദേശങ്ങള്‍ കാര്യമായി വ്യാപിച്ചത്.
ഭക്ഷ്യവിഷബാധയേറ്റ് രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ വിഷബാധയ്ക്ക് കാരണം പാലല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രാഘവ് പൂജാരി, മുംതസ് എന്നിവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയായതിനാല്‍ ഉടന്‍ തന്നെ ഡിസ്ചാര്‍ജ്ജും ചെയ്തിരുന്നു.












Click it and Unblock the Notifications