ഓണാഘോഷം ബഹിഷ്‌ക്കരിയ്ക്കുമെന്ന് കെ മുരളീധരന്

തിങ്കളാഴ്ച വൈകിട്ട് കനകകുന്നില്‍ നടന്ന വാരാഘോഷത്തിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍നിന്നും വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ചോണ്‍ ചടങ്ങില്‍നിന്നും മുരളീധരന്‍ വിട്ടുനിന്നിരുന്നു. ചടങ്ങില്‍ അധ്യക്ഷനാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. മുരളീധരന്‍ പ്രതിനിധീകരിക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് കനകക്കുന്ന്.
സ്ഥലം എംഎല്‍എ ആയ മുരളീധരനെ ആഘോഷ കമ്മിറ്റി ചെയര്‍മാനാക്കാതെ നെടുമങ്ങാട് എംഎല്‍എയായ പാലോട് രവിയെ ആഘോഷ കമ്മിറ്റി ചെയര്‍മാനാക്കിയതിലും മുരളീധരന് പ്രതിഷേധമുണ്ട്. ഭരണകക്ഷി എംഎല്‍എമാര്‍ സര്‍ക്കാരിന്റെ മൂട് താങ്ങികളല്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍നിന്നും മുരളീധരന്‍ വിട്ടുനില്‍ക്കും.
കെപിസിസി പുനസംഘടനയ്ക്ക് കമ്മറ്റിയുണ്ടാക്കണമെന്നും ഭരണപക്ഷ എംഎല്‍എമാര്‍ സര്‍ക്കാരിന്റെ മൂടുതാങ്ങികളല്ലെന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications