Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാങ്കര്‍ദുരന്തം:രണ്ടുമരണം,10പേര്‍ ഗുരുതരനിലയില്‍

Kannur Tanker Explosion
കണ്ണൂര്‍: ചാല നടാല്‍ ബൈപാസില്‍ ഓടിക്കൊണ്ടിരുന്ന ഗ്യാസ് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുണ്ടായ അഗ്‌നിബാധയില്‍ ഗുരുതരമായി പെള്ളലേറ്റ രണ്ടു പേര്‍ മരിച്ചു .കണ്ണൂര്‍ ചാല സ്വദേശിനി ശ്രീലതയും അബ്ദുല്‍ അസീസു(55)മാണ് മരിച്ചത്. ലോറിയിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ നാല്‍പ്പതോളം പേര്‍ക്ക് പൊള്ളലേറ്റിറ്റുണ്ട്. രണ്ട് പേരെ നിലമോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇരുപതോളം പേരുടെ നില അതീവഗുരുതരമാണ്.

തീപ്പിടുത്തത്തില്‍ ആറുവീടുകള്‍ പൂര്‍ണമായും ഇരുപത്തഞ്ചോളം വീടുകള്‍ ഭാഗികമായും കത്തി. നിരവധി കടകളും കത്തിയമര്‍ന്നു. സാരമായി പൊള്ളലേറ്റ വരില്‍ എട്ടുപേര്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലും 13 പേര്‍ കണ്ണൂര്‍ എ കെ ജി ആശുപത്രിയിലുമാണ്.

അഞ്ചുപേരെ തലശേരി ഇന്ധിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാളെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചൊവ്വാഴ്ച രാവിലെ കണ്ണൂരെത്തും.

ചാല ഭഗവതി ക്ഷേത്രത്തിനു സമീപം രാത്രി 10.45 ഓടെയാണ് നാടിനെ ഭീതിയിലാഴ്ത്തിയ അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ് ടാങ്ക് ചോര്‍ന്ന് ഗ്യാസ് പുറത്തേക്ക് വമിക്കാന്‍ തുടങ്ങിയതോടെ ലോറി െ്രെഡവറും ക്‌ളീനറും ഗ്യാസ് ചോര്‍ന്നെന്ന് പറഞ്ഞ് ഓടുകയായിരുന്നു. അല്‍പസമയത്തിനകം ടാങ്ക് പൊട്ടിത്തെറിച്ചു. സ്‌ഫോടന ശബ്ദം പത്തു കിലോമീറ്ററോളം അകലെ വരെ കേള്‍ക്കാമായിരുന്നു. അഗ്‌നി ആകാശത്തോളമുയര്‍ന്നത് കണ്ണൂര്‍ നഗരത്തില്‍ നിന്നും കാണാമായിരുന്നു.

സ്‌ഫോടനത്തിന്റെ ശക്തിയില്‍ ടാങ്കര്‍ ലോറി ഉയര്‍ന്നുപൊങ്ങി. തുടരെ അഞ്ചുതവണ സ്‌ഫോടനമുണ്ടായി. സ്‌ഫോടനത്തിന്റെ ആഘാതത്തിലാണ് സമീപത്തെ കടകള്‍ തകര്‍ന്നത്. അപകടസ്ഥലത്ത് വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ പോലും കണ്ടെടുക്കാനാവാത്തവിധത്തിലാണുള്ളത്
സമീപത്തെ വീടുകളിലേക്കും കടകളിലേക്കും തീപടര്‍ന്നു. ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. തമിഴ്‌നാട് സ്വദേശിയായ കണ്ണയ്യന്‍ എന്നയാളാണ് ലോറി ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+