വിവാദങ്ങളുണ്ടാക്കി വികസനം തകര്‍ക്കരുത്

എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അറിയിച്ചിരുന്നു. എമര്‍ജിങ് കേരളയ്‌ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് താന്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു വിഎസിന്റെ വിശദീകരണം.
നിക്ഷേപക സംഗമത്തിലെ പദ്ധതികളെക്കുറിച്ച് വ്യക്തതയില്ലെന്നും ഭൂമി കച്ചവടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വിഎസ് ആരോപിച്ചു. പദ്ധതിയ്‌ക്കെതിരെ ഉയര്‍ന്ന് അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ക്ഷണിച്ചാലും താന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചിരുന്നു. സപ്തംബര്‍ 12 മുതല്‍ 14 വരെയാണ് കൊച്ചിയില്‍ എമര്‍ജിങ് കേരള നിക്ഷേപക സംഗമം നടക്കുക.












Click it and Unblock the Notifications