മതനിന്ദ:പാക്കിസ്ഥാനില്‍ പള്ളി ഇമാം അറസ്റ്റില്‍

അറ്‌സ്റ്റ് ചെയ്യപ്പെട്ട പെണ്‍കുട്ടിക്കെതിരെ കൃത്രിമ തെളിവ് ചമച്ചു എന്ന് സാക്ഷികള്‍ മൊഴി നല്‍കിയിതിന്റെ അടിസ്ഥാനത്തിലാണ് ഇമാമിനെതിരെ കേസെടുത്തിരിക്കുന്നത്.
റിംഷ എന്ന 14കാരി പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്‌തത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഖുര്‍ആന്‍ പേജുകള്‍ കത്തിച്ചു എന്നു പരാതി ലഭിച്ചതിനെ തുടര്‍ന്നാണ്. ഈ കുട്ടി കത്തിച്ചു എന്നു പറയപ്പെടുന്ന കടലാസുകളുടെ കൂട്ടത്തില്‍ നിന്നും ഖുര്‍ആന്‍ സൂക്തങ്ങളടങ്ങിയ പേജുകള്‍ കണ്ടെത്തുകയും ചെയ്‌തിരുന്നു.
ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ഈ പെണ്‍കുട്ടിക്ക് മാനസിക വളര്‍ച്ച കുറവാണ്. ഇപ്പോള്‍ അറസ്‌റ്റ് ചെയ്യപ്പെട്ട ഇമാം ആണ് റിംഷയ്‌ക്കെതിരെ പരാതി നല്‍കിയവരില്‍ പ്രധാനി. കുട്ടിക്കെതിരെ തെളിവു സമര്‍പ്പിച്ചത് ഇയാള്‍ ആയിരുന്നു.
എന്നാല്‍ കുട്ടിയില്‍ നിന്നും പിടിച്ചെടുത്ത കടലാസുകളുടെ കൂട്ടത്തില്‍ ഇയാള്‍ ഖുര്‍ആന്‍ സൂക്തങ്ങളടങ്ങിയ പേപ്പറുകള്‍ വെക്കുന്നത് കണ്ടതായി ഇയാളുടെ തന്നെ സഹായികള്‍ മൊഴി നല്‍കുകയായിരുന്നു.
എന്നാല്‍ തെളിവില്‍ കൃത്രിമം കാട്ടി എന്ന കുറ്റമല്ല ഇമാമിനെതിരെ ചുമത്തിയിരിക്കുന്നത്. കത്തിയ കടലാസുകള്‍ക്കൊപ്പം ഖുര്‍ആന്‍ പേജുകള്‍ ചേര്‍ത്തു വെക്കുക വഴി മതനിന്ദ കാണിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications