റെയില്‍വെ സ്റ്റേഷനില്‍ 20കാരിയെ പീഡിപ്പിച്ചു
ദില്ലി: റെയില്‍വേ സ്‌റ്റേഷനുള്ളില്‍ ഇരുപതുകാരിയെ റെയില്‍വേ സ്‌പെഷ്യല്‍ ഫോഴ്‌സ് കോണ്‍സ്റ്റബിളും സുഹൃത്തും ചേര്‍ന്നു മാനഭംഗപ്പെടുത്തിയതായി പരാതി. വേള്‍ഡ് ക്ലാസ് സ്റ്റേഷനെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ദില്ലി റെയില്‍വേ സ്റ്റേഷനിലെ വിഐപി വെയ്റ്റിങ് റൂമിലാണു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് കോണ്‍സ്റ്റബിള്‍ പിന്റു സിങ് (24), സുഹൃത്ത് ഹവാന്‍ പ്രതാപ് സിങ് (21) എന്നിവരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ഇളയ സഹോദരിക്കൊപ്പമാണ് യുവതി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. സമയം വളരെ വൈകിയതിനാല്‍ പുലര്‍ച്ചെ വീട്ടിലേക്കു മടങ്ങാമെന്നു കരുതി ഇരുവരും സ്റ്റേഷനില്‍ തങ്ങാന്‍ തീരുമാനിച്ചു. ഇതിനിടെ ലോക്കര്‍ റൂം അന്വേഷിച്ചു പോയ പെണ്‍കുട്ടിയെ ആരോപണവിധേയരായ പൊലീസുകാര്‍ പെണ്‍കുട്ടിയെ വിഐപി വെയിറ്റിങ് റൂമിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും പീഡിപ്പിയ്ക്കുകയുമായിരുന്നു. ടൂറിസ്റ്റ് ഇന്‍ഫോര്‍മേഷന്‍ ഓഫീസിനടുത്താണ് വിഐപി വെയ്റ്റിങ് റൂമും സ്ഥിതി ചെയ്യുന്നത്.
വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് രണ്ട് പൊലീസുകാരെയും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തുവെന്ന് ദില്ലി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications