കണ്ണൂരില്‍ ഹര്‍ത്താല്‍

ഗുരുതരമായ പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സച്ചില്‍ ബുധനാഴ്ച വൈകിട്ടാണ് മരിച്ചത്.കഴിഞ്ഞ ജൂലൈ ആറിന് എബിവിപി മെംബര്‍ഷിപ് ക്യാംപയിന്‍ പ്രചാരണത്തിനു പള്ളിക്കുന്ന് ഗവ ണ്‍മെന്റ് ഹൈസ്‌കൂളില്‍ എത്തിയ സച്ചിനെ പുറമെനിന്ന് എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നാലു ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചകഴിഞ്ഞ് വിലാപയാത്രയായി പയ്യാമ്പലത്ത് സംസ്‌കരിക്കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് എബിവിപി - ബിജെപി പ്രവര്‍ത്തകര്‍ ഇന്നലെ കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച എബിവിപി സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications