എയര്‍ കേരള പദ്ധതി നടപ്പിലാകും

പദ്ധതി നടപ്പിലാക്കാനായി 2005ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധ്യക്ഷനായി രൂപീകരിച്ച എയര്‍ കേരള ഡയരക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചു. അതുപോലെ ഇക്കാര്യം സംബന്ധിച്ച് പ്രാഥമിക പഠനത്തിനായി സിയാല്‍ എംഡി വിജെ കുര്യനെ ചുമതല ഏല്‍പിക്കുകയും ചെയ്‌തു.
പ്രവാസി മലയാളികളില്‍ നിന്നും പദ്ധതി നടത്തിപ്പിനായി 200 കോടി ഓഹരി ഇനത്തില്‍ സമാഹരിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. സിയാല്‍ ഓഹരി ഉടമകള്‍ക്ക് 16 ശതമാനം ലാഭ വിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.
വിദേശ സര്‍വ്വീസ് നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കാണാനും തീരുമാനമായിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ ആഭ്യന്തര സര്‍വ്വീസും 20 വിമാനങ്ങളും വേണം വിദേശ സര്‍വ്വീസിന് എന്നാണ് നിലവിലെ നിയമം.












Click it and Unblock the Notifications