തൂത്തുക്കുടിയില്‍ വെടിവെപ്പ്; ഒരാള്‍ മരിച്ചു

കൂടംകുളത്ത് പ്രതിഷേധമാര്‍ച്ച് നടത്തിയ സമരക്കാരെ പോലീസ് നേരിട്ടതായി വാര്‍ത്ത പരന്നതോടെയാണ് തൂത്തുക്കുടിയിലെ മണപ്പാട്ട് ആയിരത്തോളം വരുന്ന മുക്കുവര്‍ പ്രതിഷേധവുമായി റോഡ് ഉപരോധിക്കാന്‍ ശ്രമം നടത്തിയത്. മണപ്പാട് തീരദേശത്തുള്ള പോലീസ് ചെക്‌പോസ്റ്റിന് തീവെച്ച ജനക്കൂട്ടം തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലേക്ക് നീങ്ങിയപ്പോഴാണ് വെടിവച്ചതെന്നാണ് പൊലീസിന്റെ വാദം. വയറിന്റെ ഇടതുഭാഗത്ത് വെടിയേറ്റ അന്തോണിരാജ് സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു.
തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് ചെന്നൈയില്‍ സെക്രട്ടേറിയറ്റില്‍ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും അടക്കമുള്ള ഉന്നതതല ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ആണവനിലയം മുക്കുവരുടെ ഉപജീവനമാര്‍ഗ്ഗത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്നു പറഞ്ഞ ജയലളിത സമരസമിതിയുടെ മായാവലയത്തില്‍ അകപ്പെട്ടുപോകരുതെന്നും മുന്നറിയിപ്പ്് നല്‍കി.












Click it and Unblock the Notifications