കൂടംകുളം: കൂടംകുളത്ത് സമരക്കാരും പൊലീസും തമ്മില്‍ വീണ്ടും ഏറ്റുമുട്ടി. സമരക്കാര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. ആണവനിലയത്തില്‍ ആണവഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ ഒട്ടേറെ പേര്‍ കടലിലേക്ക് ചാടി.
നിരോധനാജ്ഞ ലംഘിച്ച് സമരസമിതി കണ്‍വീനര്‍ പി ഉദയകുമാറിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിനാളുകളാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. ഇന്ധനം നിറയ്ക്കുന്നത് തടയാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. 2000 പോലീസുകാരും 400 സുരക്ഷാ സൈനികരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
The anti-Kudankulam protest seems to be turning ugly when latest reports reveal that violent clashes have erupted between protestors and police personnel