വിജെ പൗലോസ് എസ്എന്‍ഡിപിയോട് മാപ്പ് പറഞ്ഞു
ആലപ്പുഴ: എറണാകുളം ഡിസിസി പ്രസിഡന്റ് വിജെ പൗലോസ് എസ്എന്‍ഡിപി യോഗത്തോട് മാപ്പപേക്ഷിച്ചു. ഗുരുനിന്ദ നടത്തിയെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് മാപ്പാപേക്ഷിച്ചത്. ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനത്തില്‍ ഗുരുദേവനെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണം.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നേരിട്ട് കണ്ട് രേഖാമൂലം പൗലോസ് മാപ്പ് അപേക്ഷിക്കുകയായിരുന്നു. പൗലോസിന്റെ രാജി ആവശ്യപ്പെട്ട് കോതമംഗലം എസ്.എന്‍.ഡി.പി യൂണിയന്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇടപെട്ട് പൗലോസിനോട് മാപ്പപേക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതിനിടെ പൗലോസിന്റെ രാജി ആവശ്യപ്പെട്ട് എറണാകുളം ഡിസിസി ഓഫീസിലേക്ക് എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഓഫീസിന് 50 മീറ്റര്‍ അകലെ വച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു.












Click it and Unblock the Notifications