എടിഎം വാന്‍ കൊള്ള: 3പേര്‍ പിടിയില്‍

അറസ്റ്റിലായ മറ്റ് രണ്ടു പേരില്‍ നിന്ന് 85.86 ലക്ഷം രൂപ പിടിച്ചെടുത്തു. കൊള്ള സംഘത്തില്‍ ഉള്‍പ്പെട്ടവരില്‍ ഒരാളുടെ ബന്ധുക്കളാണ് ഇവര്‍ എന്നാണ് അറിയുന്നത്. ഇനിയും നാലുപേര്‍ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
തെക്കന്‍ ദില്ലിയിലെ അതീവ സുരക്ഷാമേഖലയായ ഡിഫന്‍സ് കോളനിക്കു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെ ആണു സംഭവം അരങ്ങേറിയത്. പണവുമായി പോവുകയായിരുന്ന വാന്‍ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തുകയും സുരക്ഷാഗാര്‍ഡിനെ വെടിവച്ചു വീഴ്ത്തുകയുമായിരുന്നു. വാന്‍ ഡ്രൈവറേയും പുറത്തേയ്ക്ക് തള്ളി പണവുമായി കൊള്ളസംഘം കടന്നു കളഞ്ഞു.
പണവുമായി കടന്ന സംഘം തെക്കന്‍ ദില്ലിയിലെത്തന്നെ മാളവ്യ നഗറില്‍ വാന്‍ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. വെടിയേറ്റ സുരക്ഷ ഗാര്‍ഡ് മുനുസിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.












Click it and Unblock the Notifications